
മലയാളത്തിന്റെ പ്രിയനടനും ഗായകനും സംവിധായകനുമാണ് നാദിർഷ. കേശു ഈ വീടിന്റെ നാഥനാണ് നാദിർഷയുടെ സംവിധാനത്തിൽ അടുത്തിടെ റിലീസ് ചെയ്തത്. ഈശോ ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.
ഇപ്പോഴിതാ, ഭാര്യ ഷാഹിനയോടൊപ്പമുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ആയിഷ നാദിര്‍ഷയും ഖദീജ നാദിര്‍ഷയുമാണ് ഇവരുടെ മക്കൾ. അടുത്തിടെയായിരുന്നു ആയിഷയുടെ വിവാഹം. കാസര്‍ഗോഡ് ഉപ്പള സ്വദേശിയും മസ്ക്കറ്റിലെ പ്രമുഖ വ്യവസായിയുമായ അബ്ദുള്‍ ലത്തീഫിന്റെ മകന് ബിലാലാണ് ആയിഷയുടെ ജീവിതപങ്കാളി.
നാദിർഷയുടെയും ഷാഹിനയുടെയും ചിത്രത്തിനു താഴെ നിരവധിയാളുകളാണ് ലൈക്കുകളും കമന്റുകളുമായെത്തുന്നത്.






