
മാജിക്കല്‍ ട്രിയാങ്കളിന്റെ ബാനറില്‍ ജോമോന് ജോര്‍ജ്ജും സാബു മാണിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ദ് ഡാര്‍ക്ക് സീക്രട്ട്’ എന്ന ചിത്രം മാര്‍ച്ച് 18 ന് തീയേറ്ററുകളിലെത്തുന്നു. സന്തോഷ് കീഴാറ്റൂര്‍ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. സസ്പെന്‍സ് ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. സാമൂഹിക പ്രസക്തമായ യാഥാര്‍ത്ഥ്യങ്ങളെ വിശകലനം ചെയ്യുകയാണ് ചിത്രത്തിലൂടെ. കേരളത്തിലും അയര്ലന്റിലുമായിട്ടായിരുന്നു ചിത്രീകരണം.
ലോകം തിന്മയുടേതല്ല മറിച്ച് നന്മയുടേതാണെന്നും ഈ ഭൂമിയില്‍ നന്മയുടെ സുഗന്ധം പടര്‍ത്തുന്നത് നമ്മുടെ നല്ല ചിന്തകളും പ്രവര്‍ത്തനങ്ങളുമാണ് എന്ന് സമൂഹത്തോട് പറയുകയാണ് ചിത്രം. സന്തോഷ് കീഴാറ്റൂരിനൊപ്പം അയര്‍ലാന്റ് കലാകാരന്മാരും, മലയാളികളും ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം- മഹേഷ്, സംഗീതം - ജിജി തോംസണ്‍, ജയകാര്‍ത്തി, അസോസ്സിയേറ്റ് ഡയറക്ടര്‍ -അജിത്, എഡിറ്റിങ്ങ് - മണി, മേക്കപ്പ് - പിയൂഷ് പുരുഷു, പിആര്‍ഒ - ബിജു പുത്തൂരാണ്.






