
ബോളിവുഡിലെ സൂപ്പര്‍സ്റ്റാറാണ് ആലിയ ഭട്ട്. ആലിയയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഗംഗുഭായ് കത്യാവാടി’ ഏറെ പ്രശംസ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ പിറന്ന ഈ ചിത്രം 100 കോടി ക്ലബ്ബില്‍ കയറി. ആഭ്യന്തര ബോക്സ് ഓഫീസില്‍ വ്യാഴാഴ്ച വരെ ഈ സിനിമ 102.68 കോടി നേടിയിട്ടുണ്ട്. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് ആലിയ ഈ വാര്‍ത്ത പങ്കുവെച്ചിട്ടുമുണ്ട്.
ബര്‍ഗറും ഫ്രൈയും ആസ്വദിച്ചു കഴിക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് ആലിയ ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ഒപ്പം തന്റെ സിനിമയോട് സ്നേഹം ചൊരിഞ്ഞതിന് ആരാധകര്‍ക്ക് നന്ദി പറയുകയും ചെയ്തു.
‘‘ ഗംഗുബായിക്ക് സെഞ്ച്വറി ആശംസകള്‍, വെഗന്‍ ബര്‍ഗര്‍ ആശംസകള്‍ + ആലിയക്ക് ഫ്രൈ...എല്ലാ സ്നേഹത്തിനും നന്ദി.’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രങ്ങള്‍ പങ്കിട്ടത്.
രണ്‍വീര്‍ സിംഗ്, പ്രിയങ്ക ചോപ്ര എന്നിവരടക്കം പല താരങ്ങളും ആശംസകളറിയിച്ച് ഈ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. ‘‘നിന്നേക്കാള്‍ നന്നായി ഗംഗുഭായ് കത്തിയവാടി അഭിനയിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല.’’ എന്നതടക്കമുള്ള കമന്റുകളും ഇന്‍സ്റ്റഗ്രാമില്‍ നിറയുന്നുണ്ട്.
ബോക്സ് ഓഫീസ് നമ്പറുകള്‍ക്കൊപ്പം ആലിയ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ചിത്രത്തിന്റെ ഒരു പോസ്റ്ററും പങ്കിട്ടു. ചിത്രം കോടികള്‍ കളക്ഷന്‍ നേടി വീണ്ടും മുന്നേറുകയാണ്.






