
സദ്യ കഴിക്കാൻ എപ്പോൾ തോന്നിയാലും പോകാൻ പറ്റിയ അടിപൊളി സ്പോട്ട് പരിചയപ്പെടുത്തി കൃഷ്ണപ്രഭ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ക്യൂ നയൻ എന്ന ഭക്ഷണശാല കൃഷ്ണപ്രഭ പരിചയപ്പെടുത്തുന്നത്.
മൂന്നു തലമുറയായി രുചികരമായ ഭക്ഷണം വിളമ്പുന്നതിന്റെ ചരിത്രം പറയുന്ന ഈ റസ്റ്ററന്റ് സെക്രട്ടറിയേറ്റു സമീപത്താണുള്ളത്. വയറും മനസ്സും നിറയുന്ന രീതിയിൽ ഏകദേശം ഇരുപതോളം കറികൾ കൂട്ടിയുള്ള ഊണാണ് ’കൊട്ടാരത്തിൽ സദ്യ’.
വെജിറ്റേറിയൻ മാത്രമല്ല വെറൈറ്റി നോൺ വെജിറ്റേറിയൻ വിഭവങ്ങളും ജ്യൂസുകളും ഷേക്കുകളും അപ്പം, ഇടിയപ്പം, പുട്ട് തുടങ്ങിയ പ്രഭാത ഭക്ഷണങ്ങളുമെല്ലാം ഇവിടെ ലഭ്യമാണ്. വെട്ടുകേക്കാണ് മറ്റൊരു പ്രധാന വിഭവം.






