
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ പാദ സെമിയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആവേശ വിജയം ആഘോഷമാക്കി ആരാധകര്‍. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്സിന്റെ കുഞ്ഞാരധകന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ജയത്തില്‍ കണ്ണുനിറഞ്ഞ് തന്റെ സന്തോഷവും ആഹ്ലാദവും പങ്കുവെക്കുന്നതാണ് വീഡിയോ.
ബ്ലാസ്റ്റേഴ്സിനായി സഹല്‍ നേടിയ ഗോള്‍ ആഘോഷിക്കുകയാണ് കുരുന്ന്. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഗോള്‍ നേടിയ സന്തോഷത്തില്‍ അലറിവിളിക്കുന്നതും കുഞ്ഞാരധകന്റെ കണ്ണു നിറയുന്നതും വീഡിയോയില്‍ കാണാവുന്നതാണ്.
ഫാന്‍ പാര്ക്കിന് സമീപമുള്ള കെട്ടിടങ്ങളിലും ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ആവേശം ഒട്ടുചോരാതെ ആരാധകരെ മനംവരുന്ന മത്സരമായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. ജയത്തോടെ 15ന് നടക്കുന്ന രണ്ടാംപാദ മത്സത്തില്‍ ബ്ലാസ്റ്റേഴ്സിന് മാനസിക ആധിപത്യമായി.
38ആം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സുവര്‍ണ്ണാവസരം വന്നു. രഹ്നേഷിനെ ചിപ്പ് ചെയ്ത് സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നല്കി. അവസാന നിമിഷങ്ങളില്‍ ജംഷദ്പൂര്‍ ബ്ലാസ്റ്റേഴ്സ് ബോക്സില്‍ നിരന്തരം ഭീഷണി ഉയര്‍ത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.






