ടിവിഎസിനെ തേടി ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ടിവിഎസ് റൈഡര്‍ 125 ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ 2022 അവാര്‍ഡ് നേടിയിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയില്‍ ഒരു മോട്ടോര്‍സൈക്കിളിന് നേടാനാകുന്ന ഏറ്റവും അഭിമാനകരമായ അംഗീകാരമാണ് പ്രസ്തുത അവാര്‍ഡെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
IMOTY-യുടെ ജൂറിയില്‍ വിവിധ മാസികകളില്‍ നിന്നും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ നിന്നുമുള്ള മുതിര്‍ന്ന മോട്ടോര്‍ സൈക്കിള്‍ ജേണലിസ്റ്റുകള്‍ ഉള്‍പ്പെടുന്നു. ഇവര്‍ ദിവസം മുഴുവന്‍ മോഡലുകളെ വിലയിരുത്തുകലയും വിവിധ ഘടകങ്ങള്‍ വിലയിരുത്തുകയും അതുവഴി സാധ്യതയുള്ള മോഡലുകളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദി ഇയര്‍ 2022 അവാര്‍ഡ് ടിവിഎസ് റൈഡര്‍ 125-ന്റെ മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് അനിരുദ്ധ ഹല്‍ദാര്‍ ഏറ്റുവാങ്ങി
125 സിസി സെഗ്മെന്റില്‍ മികച്ച വില ഓപ്ഷനിലാണ് മോട്ടോര്‍സൈക്കിളിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പ്രാരംഭ പതിപ്പിന് 77,500 രൂപയാണ് എക്സ്ഷോറൂം വില. അതേസമയം ഉയര്‍ന്ന വേരിയന്റിന് 84,500 രൂപയും എക്സ്ഷോറൂം വിലയായി നല്‍കണം.






