ഇന്ത്യന്‍ വിപണിയില്‍ പുതുക്കിയ ബോഡി ഡിസൈനും മെച്ചപ്പെടുത്തിയ റേഞ്ചും അധിക സവിശേഷതകളുമായി എംജിയുടെ ഓള്-ഇലക്ട്രിക് ZS ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ചിരുന്നു. 2022 വര്‍ഷത്തേക്കായി കൊണ്ടു വന്ന ZS ഇവി ഫെയ്സ്ലിഫ്റ്റിനായുള്ള മുഴുവന്‍ യൂണിറ്റുകളും വിറ്റഴിച്ചുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ഇതോടെ ബുക്കിംഗും നിര്‍ത്തിവെയ്ക്കാന്‍ കമ്പനി നിര്‍ബന്ധിതരായിരിക്കുകയാണ്.
ZS ഇവിയ്ക്ക് പുതിയ എല്‍ഇഡി ഹെഡ്ലൈറ്റുകള്, എല്‍ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പുതിയ ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ എംജി മോട്ടോര്‍സ് നല്‍കിയിട്ടുണ്ട്. ഇലക്ട്രിക് എസ്യുവിക്ക് റേഡിയേറ്റര്‍ ഗ്രില്‍ ആവശ്യമില്ലാത്തതിനാല്‍ മുന്‍വശത്ത് ചാര്‍ജ് ചെയ്യാനുള്ള സോക്കറ്റുള്ള അടച്ചിട്ട ഗ്രില്ലുമായാണ് ഇലക്ട്രിക് ക്രോസ്ഓവര്‍ എസ്യുവി ഇത്തവണ വരുന്നത്. ZS ഇവി ഫെയ്സ്ലിഫ്റ്റ് പഴയ ഇന്റീരിയര്‍ ഡിസൈന്‍ നവീകരിച്ച ഉപകരണങ്ങളുമായി മുന്നോട്ട് കൊണ്ടു പോകും.
75-ലധികം കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ഏഴ് ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ലെതര്‍ അപ്ഹോള്‍സ്റ്ററി എന്നിവയുള്ള പുതിയ 10.1 ഇഞ്ച് i-Smart ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്ക്രീനും എംജി ഇലക്ട്രിക് കാറിന്റെ അകത്തളത്തിലെ സവിശേഷതകളാണ്. കണക്റ്റഡ് കാര്‍ ഫീച്ചറുകളില്‍ കാര്‍-ആസ്-എ-പ്ലാറ്റ്ഫോം (CAAP) വിഷന്‍ അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന പുതുക്കിയ ZS ഇവി ഓണ്‍-ഡിമാന്‍ഡ് ഇന്‍-കാര്‍ സേവനങ്ങളും സബ്സ്ക്രിപ്ഷനുകളുമാണ് എംജി മോട്ടോര്‍സ് പരിചയപ്പെടുത്തിയിരിക്കുന്നത്.
ജിയോ, പാര്‍ക്ക് പ്ലസ്, മാപ് മൈ ഇന്ത്യ, ഷോര്ട്ട്പീഡിയ തുടങ്ങിയ പങ്കാളികളില്‍ നിന്നുള്ള സേവനങ്ങളും സബ്സ്ക്രിപ്ഷനുകളും ഇവിയില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ HLA, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ക്രൂയിസ് കണ്ട്രോള്, ഓട്ടോ ഹെഡ്ലൈറ്റുകളും ഫ്രണ്ട് വൈപ്പറുകളും, ഒരു പനോരമിക് സണ്‍റൂഫ്, കൂടാതെ ഹീറ്റഡ് റിയര്‍ വ്യൂ മിററുകള്‍ എന്നീ സംവിധാനങ്ങളും 2022 മോഡല്‍ എംജി ദട ഇവിയുടെ മികച്ച ആധുനിക സവിശേഷതകളില്‍ ഉള്‍പ്പെടുന്നുമുണ്ട്.






