
ഭക്ഷണ സാധനങ്ങളില്‍ ഇഷ്ടപ്പെട്ട രൂപങ്ങള്‍ 'കാര്‍വിംഗ്' ചെയ്ത് എടുക്കുന്ന നിരവധി കലാകാരന്മാരുണ്ട്. പഴങ്ങളും പച്ചക്കറികളിലും കേക്കിലുമൊക്കെ ഇങ്ങനെ ചെയ്യാറുണ്ട്. പ്രഫുല്‍ ജെയ്ന്‍ എന്ന കലാകാരന് പനീറില്‍ ചെയ്ത മനോഹരമായ ഒരു കലാസൃഷ്ടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നടി ആലിയ ഭട്ടിന്റെ മുഖമാണ് പ്രഫുല്‍ പനീറില്‍ കാര്‍വിംഗ് ചെയ്തെടുത്തത്.
ആലിയയുടെ ഏറ്റവും പുതിയ ചിത്രമായ 'ഗംഗുഭായ് കത്തിയവാഡി'യിലെ 'ലുക്ക്' ആണ് പ്രഫുല്‍ കാര്‍വ് ചെയ്തെടുത്തിരിക്കുന്നത്. ഇതെങ്ങനെയാണ് ചെയ്തതെന്നും വീഡിയോയിലൂടെ പ്രഫുല്‍ പങ്കുവച്ചിട്ടുണ്ട്. കൈകാര്യം ചെയ്യാന്‍ അല്പം ബുദ്ധിമുട്ടുള്ള ഒന്നാണ് പനീര്‍. ആദ്യം ഒരു കത്തി ഉപയോഗിച്ച് വലിയൊരു പനീര്‍ ബ്ലോക്കില്‍ ആലിയയുടെ മുഖം കൊത്തിയെടുക്കുകയാണ് ചെയ്യുന്നത്. ശേഷം സോയ സോസ് ഒഴിച്ചാണ് ഇതിന്റെ ഫിനിഷിംഗ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പ്രഫുല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.
ഭക്ഷണസാധനങ്ങളില്‍ 'കാര്‍വിംഗ്' ചെയ്യുമ്പോള്‍ അത്രയും ഭക്ഷണം വെറുതെ കളയുകയാണെന്ന് ചിന്തിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍ താന്‍ ഇതിന് ശേഷം പനീര്‍ പാകം ചെയ്്ത് കഴിച്ചുവെന്നും പ്രഫുല്‍ പറയുന്നു. ഇരുപത്തിയൊന്നുകാരനായ പ്രഫുല്‍ പല ക്യാന്‍വാസുകളിലും ആര്‍ട്ട് ചെയ്തിട്ടുള്ളയാളാണ്. എന്നാല്‍ വളരെ ആകസ്മികയാണ് താന്‍ പനീറില്‍ രൂപങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് എത്തിയതെന്ന് പ്രഫുല്‍ പറയുന്നു. ഒരിക്കല്‍ പനീര്‍ കഴിക്കാനെടുത്തപ്പോള്‍ അതിലുണ്ടായിരുന്ന വിള്ളല്‍ ഒരു രൂപം പോലെ തോന്നിയെന്നും ഇതോടെയാണ് പനീറില്‍ രൂപങ്ങള്‍ കൊത്താമെന്ന് മനസിലാക്കിയതെന്നും പ്രഫുല്‍ പറയുന്നു.






