
കാതോരത്ത് ഭാവഗാനങ്ങളുമായ് പി ജയചന്ദ്രന്റെ ശബ്!ദം മെല്ലെ തഴുകിയെത്തിയിട്ട് അഞ്ച് പതിറ്റാണ്ടിലേറെയായി, ഇതുവരെ പതിനയ്യായിരത്തിലേറെ പാട്ടുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ 78ാം വയസ്സില്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുകയാണ് ഇപ്പോള്‍. അദ്ദേഹം ഈണമിട്ട് പാടിയ ‘നീലിമേ’ എന്ന ഗാനം നടി മഞ്ജു വാര്യര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
ജയചന്ദ്രന് സംഗീതം ചെയ്ത് ,റിലീസ് ചെയ്യപ്പെടുന്ന ആദ്യഗാനമാണിത്. ‘നീലിമേ നീലിമേ വാനനീലിമേ...നീലിമേ നീലിമേ രാഗനീലിമേ ’എന്ന് തുടങ്ങുന്ന ഗാനം ഏറെ കാതിനിമ്പമുള്ളതാണ്. ഭാവഗായകന് പിറന്നാളാശംസകള്‍ എന്ന് കുറിച്ചുകൊണ്ടാണ് മഞ്ജു ഫേസ്ബുക്കില്‍ ഗാനം പങ്കുവെച്ചിരിക്കുന്നത്.
പാട്ടിനെ കുറിച്ച് ഗാനരചയിതാവ് ബികെ ഹരിനാരായണന് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്ന വാക്കുകള്‍ ശ്രദ്ധേയമാണ്. ''നീലിമേ' ജയേട്ടന് സംഗീതം ചെയ്ത് പാടിയ പാട്ട് ഇന്ന് മഞ്ജുവാരിയരുടെ എഫ്.ബി പേജില്‍ റിലീസ് ചെയ്തു. നന്ദി ചേച്ചീ. ജയേട്ടന് സംഗീതം ചെയ്ത് ,റിലീസ് ചെയ്യപ്പെടുന്ന ആദ്യപാട്ടായിരിക്കാം ഇത്. സ്നേഹം ,ആദരം ജയേട്ട. നീലിമേ ആദ്യം കേള്‍പ്പിക്കുന്നത് ബിജിയേട്ടനേയാണ്. പാട്ടിന്റെ ദൈര്‍ഘ്യം ഒന്ന് എഡിറ്റ് ചെയ്ത് തന്നതും ബിജിയേട്ടനാണ്. ഇത് സുഭരമായി ഓര്‍ക്കസ്ട്രേറ്റ് ചെയ്ത് തന്നത് ,എന്റെ രാമേട്ടനാണ്. ഈ പാട്ടുണ്ടാവാന്‍ കാരണക്കാരന്‍ ഡിജിട്രാക്ക് സ്റ്റുഡിയോയിലെ സുന്ദറേട്ടനാണ്.
ഇതിലേക്ക് വേണ്ട ചിത്രങ്ങള്‍ തന്നത് , മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത് മനോഹരേട്ടനാണ് .കൂടെ നിന്നത് ബാലുച്ചേട്ടനാണ്. വിഷ്വല്‍ എഡിറ്റ് ചെയ്തത് പ്രിയ അനുജന് രാംദാസാണ്. ഫ്ലൂട്ടും ,സ്ക്സോഫോണും വായിച്ചത് റിസന്‍ ചേട്ടനാണ് ,തബല വായിച്ചത് ശിവേട്ടനാണ്. ഒരു പാട് തിരിക്കിനിടക്കും ഇതിന്റെ പോസ്റ്റര്‍ ചെയ്തു തന്നത് മലയാളത്തിന്റെ പോസ്റ്റര്‍ വാല ,ഞങ്ങടെ പ്രിയ ജയറാം ഭായ് ആണ്. എപ്പോഴും എന്തിനും വൈബ്സി ലെ കൂട്ടുകാരുണ്ട് യൂനസ് ഖാന് , ഷാജിയേട്ടന് ,ബിനേഷ് ,ഫൈസല്‍ , രാജേഷ് ,പാര്‍വതി ,സുമേച്ചി, ബിനീത ,ജിഷ്ണു ,ജെബിസന് ,ഷിഹാബ് ,അനൂപ് നീലിമയ്ക്കു വേണ്ടി മറ്റാരേക്കാളും , മനസ്സും ,ശരീരവും ,സമയവും കൊടുത്ത് ഓടിനടന്നത് വേണുവാണ് ഇതിനൊക്കെ കാരണം എല്ലാര്ക്കും ജയേട്ടനോടുള്ള സ്നേഹമാണ്, ആദരമാണ് ആ സ്നേഹം മാത്രമാണ് നീലിമ കേള്‍ക്കുമല്ലോ ജയേട്ടന് പിറന്നാളാശംസകള്‍', ഹരിനാരായണന് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്.






