
ഇളയദളപതി വിജയ് യുടെ മിക്ക പാട്ടുകളും ട്രെന്‍ഡിംഗായി മാറാറുണ്ട്. അടുത്തിടെ റിലീസ് ചെയ്ത വിജയ് യുടെ പുതിയ പാട്ടാണ് അറബിക് കുത്ത് എന്ന ഗാനം. വിജയ് നായകനായി എത്തുന്ന ബീസ്റ്റിലെ ഈ പാട്ട് ലോകം മുഴുവന്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഗാനത്തില്‍ കിടിലന്‍ നൃത്ത ചുവടുകളുമായി ദളപതി വിജയും പൂജ ഹെഗ്ഡെയും എത്തിയിരുന്നു. തമിഴ് താരം ശിവകാര്ത്തികേയന് വരികള്‍ രചിച്ച ഈ ഗാനത്തിന് ഈണം നല്‍കിയത് ഗായകന് അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ്.
ട്രെന്‍ഡിങ് ആയി മാറിയ ഈ ഗാനത്തിന്റെ റീല്‍സുമായി നിരവധി പേര് പിന്നീട് രംഗത്തെത്തി. നിരവധി താരങ്ങളും അറബിക് കുത്ത് ഗാനത്തിന് ഡാന്‍സ് പെര്‍ഫോമന്‍സുമായി പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം ഷംന കാസിമാണ് അറബിക് കുത്ത് ഗാനത്തിന് ചുവടുവെച്ച് എത്തിയിരിക്കുന്നത്. കാരവാനില്‍ വച്ചാണ് താരത്തിന്റെ ഡാന്‍സ്. ‘‘കാരവൻ ഫൺ 🙈 ദയവായി വിലയിരുത്തരുത് 🙏’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ഷംന വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നര്‍ത്തകി കൂടിയായ ഷംന ബ്ലാക്ക് കളര്‍ ഷോര്‍ട്ട് ഡ്രസ്സില്‍ ഗ്ലാമറസ്സ് ലുക്കിലാണ് എത്തിയിരിക്കുന്നത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.






