മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട നടിയാണ് ഇനിയ. 'റെയ്ന്‍ റെയ്ന്‍ കം എഗെയ്ന്' എന്ന ചിത്രത്തിലൂടെയാണ് ഇനിയ സിനിമയിലെത്തുന്നത്. നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ 'കൂട്ടിലേക്ക്’ എന്ന സീരിയലില്‍ ആണ് താരം ആദ്യമായി അഭിനയിച്ചത്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
2005 ല്‍ മിസ്സ് ട്രിവാന്‍ഡ്രം പട്ടം കരസ്ഥമാക്കിയ ഇനിയ പിന്നീട് മോഡലിംഗ് രംഗത്തേക്ക് തിരിഞ്ഞു. ഇതിനു പുറമേ താരം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, ഇനിയയുടെ ഏറ്റവും പുതിയ ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിജയ് നായകനാകുന്ന ബീസ്റ്റ് എന്ന ചിത്രത്തിലെ വൈറല്‍ ഗാനം അറബിക് കുത്തിനാണ് നടി ചുവടുവെച്ചിരിക്കുന്നത്.നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.






