
പാലാ: എൻസിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന വാർത്ത നിഷേധിച്ച് മാണി സി.കാപ്പൻ.
യുഡിഎഫ് പിന്തുണയോടെയാണ് പാലായിൽ വിജയിച്ചത്. യുഡിഎഫ് വിടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് മാണി സി.കാപ്പൻ കൂട്ടിച്ചേർത്തു.
മാണി സി.കാപ്പൻ എൻസിപിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന വാഗ്ദാനം എന്‍സിപി സംസ്ഥാന നേതൃത്വം മാണി സി. കാപ്പന് നല്‍കിയിട്ടുണ്ടെന്നും റിപ്പോർട്ട് വന്നിരുന്നു. എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ മുൻകയ്യെടുത്താണ് നീക്കങ്ങളെന്നായിരുന്നു വിവരം.






