
മിനിസ്ക്രീനിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് പാർവതി വിജയ്. നടി മൃദുല വിജയ്യുടെ അനിയത്തി കൂടിയായ പാർവതി കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയയായത്.
വിവാഹത്തോടെ അഭിനയം വിട്ട താരം ഇപ്പോൾ അമ്മയായതിന്റെ സന്തോഷത്തിലാണ്. ക്യാമറാമാൻ അരുണാണ് പാർവതിയുടെ ഭർത്താവ്.
ഇരുവർക്കും അടുത്തിടെയാണ് പെൺകുഞ്ഞ് പിറന്നത്. ഗർഭകാലത്തെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമെല്ലാം പാർവതി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകളുടെ ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് പാർവതി.
യാമിക എന്നാണ് പാർവതിയും അരുണും കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പാർവതിയുടെ ചേച്ചി മൃദുലയുമിപ്പോൾ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. യുവകൃഷ്ണയാണ് മൃദുലയുടെ ഭർത്താവ്.






