റെനോ ക്വിഡിന്റെ പുതുക്കിയ 2022 മോഡല്‍ പുറത്തിറക്കി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ. ക്വിഡിന്റെ പുതിയ 2022 മോഡലിന് 4.49 ലക്ഷം രൂപയാണ് പ്രാരംഭവില. പുത്തന്‍ പരിഷ്ക്കരണത്തില്‍ വാഹനത്തിന് ഒരു RXL(O) വേരിയന്റും കമ്പനി സമ്മാനിച്ചിട്ടുണ്ട്. ഇത് 1.0 ലിറ്റര്‍ മാനുവല്‍, 0.8 ലിറ്റര്‍ എന്നീ രണ്ട് ഓപ്ഷനുകളിലും പുറത്തിറക്കിയിട്ടുണ്ട്.
സിംഗിള്‍-ടോണ്‍ മൂണ്‍ലൈറ്റ് സില്‍വര്‍, സാന്‍സ്കാര്‍ ബ്ലൂ എന്നിവയ്ക്കൊപ്പം ഡ്യൂവല്‍ ടോണ്‍ ഫിനിഷില്‍ ബ്ലാക്ക് റൂഫുള്ള മെറ്റല്‍ മസ്റ്റാര്‍ഡ്, ഐസ് കൂള്‍ വൈറ്റ് എന്നിവയാണ് 2022 റെനോ ക്വിഡിലെ പുതിയ നിറങ്ങള്‍. രണ്ട് എഞ്ചിന് ഓപ്ഷനുകളിലും പുതിയ RXL (O) വേരിയന്റ് അവതരിപ്പിച്ചുകൊണ്ട് ഫ്രഞ്ച് നിര്‍മാതാക്കള്‍ ക്വിഡിന്റെ ശ്രേണി വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹാച്ച്ബാക്കിന്റെ സ്റ്റൈലും ഇക്കോണമി ക്വാട്ടന്റും മെച്ചപ്പെടുത്തുന്നതിനുള്ള ഫീച്ചറുകള്‍ പുതിയ വേരിയന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് റെനോ പറയുന്നു.
സുരക്ഷയെ സംബന്ധിച്ചിടത്തോളം ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് വിതരണത്തോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കുകള്‍, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ-സ്പീഡ് വാണിംഗ് സിസ്റ്റം, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡ്രൈവര്‍ സൈഡ് പൈറോ, ലോഡ് ലിമിറ്ററോട് കൂടിയ പ്രീ ടെന്‍ഷനുകള്‍ എന്നിവ പോര്‍ട്ട്ഫോളിയോയിലുടനീളം സ്റ്റാന്‍ഡേര്‍ഡായി കമ്പനി ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു. എസ്യുവി പോലുള്ള സ്റ്റൈലിംഗ്, 184 മില്ലീമീറ്ററിന്റെ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, എട്ട് ഇഞ്ച് സെഗ്മെന്റ്-ഫസ്റ്റ് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി എന്നിവയാണ് 2022 റെനോ ക്വിഡിലെ പ്രധാന ഹൈലൈറ്റുകള്‍.
ക്വിഡിന്റെ 0.8 ലിറ്റര്‍ വേരിയന്റ് 53 bhp പവറില്‍ പരമാവധി 72 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായാണ് ഈ എഞ്ചിന് ഓപ്ഷന് ജോടിയാക്കിയിരിക്കുന്നത്. എഎംടി ഓട്ടോമാറ്റിക് ഇതില്‍ ലഭ്യമല്ല. എന്നാല്‍ കാറിന്റെ 1.0 ലിറ്റര്‍ പതിപ്പില്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ അഞ്ച് സ്പീഡ് എഎംടി യൂണിറ്റ് എന്നിവ ഉപഭോക്താക്കള്‍ക്ക് യഥേഷ്ടം തെരഞ്ഞെടുക്കാം. 1.0 ലിറ്റര്‍ എഞ്ചിനുള്ള റെനോ ക്വിഡ് 67 bhp കരുത്തില്‍ 91 Nm torque വരെ വികസിപ്പിക്കാന്‍ പ്രാപ്തമാണ്.






