ഷവോമി ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഇപ്പോള്‍ ഏറ്റവും നല്ല അവസരമാണ് കൈവന്നിരിയ്ക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റ് ആയ Mi.com-ല്‍ ഷവോമിയുടെ സൂപ്പര്‍ സെയില്‍ ഇപ്പോള്‍ നടക്കുകയാണ്. ഷവോമി 11ടി പ്രോയില്‍ ഏകദേശം 6,000 രൂപയുടെ കിഴിവ് നല്‍കുന്നുണ്ട്. കഴിഞ്ഞ മാസം അവതരിപ്പിച്ച ഷവോമി 11ടി പ്രോ മികച്ച സവിശേഷതകളോടെയാണ് വരുന്നത്.
8GB RAM + 128GB വേരിയന്റിന് 39,999 രൂപ, 8GB RAM, 256GB സ്റ്റോറേജ് വേരിയന്റിന് 41,999 രൂപ , 12GB RAM, 256GB സ്റ്റോറേജ് വേരിയന്റിന് 43,999 രൂപ എന്നിങ്ങനെയുള്ള വിലയിലാണ് ഫോണ്‍ അവതരിപ്പിച്ചത്. എന്നാല്‍ ഷവോമി സൂപ്പര്‍ സെയിലില്‍ ഇതിന്റെ അടിസ്ഥാന മോഡല്‍ 6,000 രൂപ കിഴിവ് കഴിഞ്ഞ് 33,999 രൂപയ്ക്ക് ലഭിക്കും. Xiaomi, Mi റിവാര്‍ഡ് കൂപ്പണ്‍ , ബാങ്ക് കിഴിവ് എന്നിവയോടൊപ്പമാണ് ഓഫര്‍. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇഎംഐ ഇടപാടുകളിലൂടെയോ ഫോണ്‍ വാങ്ങുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് 5,000 രൂപ കിഴിവ് ലഭിക്കും. തുടര്‍ന്ന്, Mi കൂപ്പണ്‍ റിവാര്‍ഡ് ഉപയോഗിച്ച് 1,000 രൂപയുടെ അധിക കിഴിവും ലഭിക്കും.
അതിവേഗ ചാര്‍ജിംഗ് സാങ്കേതികവിദ്യ, മികച്ച ഡിസ്പ്ലേ, ശക്തമായ സ്നാപ്ഡ്രാഗണ്‍ 888 SoC, മികച്ച ലൗഡ് സ്പീക്കറുകള്‍, സ്ഥിരതയുള്ള ക്യാമറകള്‍ എന്നിവയാണ് ഈ ഫോണിന്റെ സവിശേഷതകള്‍. 120W ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന ഈ ഫോണിന് 5,000mAh ബാറ്ററി ആണുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 SoC, 120Hz റീഫ്രഷ് റേറ്റ്, 480Hz ടച്ച് സാംപ്ലിംഗ് റേറ്റ് പിന്തുണയുമുള്ള 6.67 ഇഞ്ച് OLED ഡിസ്പ്ലേ എന്നിവയാണ് ഫോണിലുള്ളത്. 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസോടെയാണ് ഫോണ്‍ വരുന്നത്. 108 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ക്യാമറ, 5 മെഗാപിക്സല്‍ ടെലിമാക്രോ ക്യാമറ, 16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ എന്നിവയും ഫോണിനുണ്ട്.






