ന്യുഡല്‍ഹി: 12-14 വയസ്സിനിടയിലുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന് മികച്ച പ്രതികരണം. ആദ്യദിനം തന്നെ 2,60,136 കുട്ടികള്‍ ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, 60 വയസ്സു കഴിഞ്ഞവര്‍ എന്നീ വിഭാഗങ്ങളിലായി 2,15,44,282 പേര് കരുതല്‍ ഡോസ് സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.






