ഫാഷന്‍ തിരഞ്ഞെടുപ്പുകളിലൂടെ യുക്രെയിന് പിന്തുണ അറിയിച്ച് ഡച്ചസ് ഓഫ് കേംബ്രിജ്, കേറ്റ് മിഡില്ടണ്. കഴിഞ്ഞയാഴ്ച്ച ഒരു പൊതുപരിപാടിയില്‍ ധരിച്ച ഔട്ട്ഫിറ്റിനൊപ്പം യുക്രെയിന്റെ ഫ്ലാഗ് പിന് ചെയ്താണ് കേറ്റ് എത്തിയത് അന്നു ധരിച്ച സ്വെറ്ററിന്റെ നിറവും യുക്രെയിന് ഫ്ലാഗിന്റെ നിറത്തിന് സമാനമായിരുന്നു. ഇപ്പോള്‍ വീണ്ടും യുക്രെയിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എത്തിയിരിയ്ക്കുകയാണ് കേറ്റ്.
വെസ്റ്റ്മിനിസ്റ്റര്‍ അബീയില് നടന്ന വാര്‍ഷിക കോമണ്‍വെല്‍ത് ഡേ സര്‍വീസ് വേദിയിലേക്കാണ് കേറ്റ് ഔട്ട്ഫിറ്റിലും ആഭരണത്തിലും കേറ്റ് യുക്രെയിന് പിന്തുണ പ്രകടിപ്പിച്ചത്. പ്രശസ്ത ഫാഷന്‍ ഡിസൈനറായ കാതറിന് വാക്കര്‍ ഡിസൈന്‍ ചെയ്ത റോയല്‍ ബ്ലൂ കോട്ട് ഡ്രസ്സാണ് കേറ്റ് ധരിച്ചത്. യുക്രെയിന് ഫ്ലാഗിലെ നീലനിറത്തിനു സമാനമായ നിറത്തിലുള്ള ഔട്ട്ഫിറ്റാണ് ഇത്. ഇതോടൊപ്പം ഇന്ദ്രനീലക്കല്ലും വജ്രവും പതിച്ച ആഭരണങ്ങളാണ് കേറ്റ് ധരിച്ചത്. 2020-ല്‍ ബക്കിങ്ഹാം കൊട്ടാരത്തില്‍ വെച്ച് യുക്രെയിന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്കിയെയും ഭാര്യ ഒലെനയെയും സന്ദര്‍ശിച്ചപ്പോള്‍ കേറ്റ് ധരിച്ചത് ഇതേ ആഭരണങ്ങളായിരുന്നു.

യുക്രെയിന് പിന്തുണ പ്രഖ്യാപിച്ച് കേറ്റ് നേരത്തെ ട്വീറ്റും പങ്കുവെച്ചിരുന്നു. '' യുക്രെയിന്റെ ഭാവിയിലുള്ള പ്രതീക്ഷയെയും ശുഭാപ്തിവിശ്വാസത്തെയും കുറിച്ചറിയാന്‍ 2020 ഒക്ടോബറില്‍ ഞങ്ങള്‍ക്ക് പ്രസിഡന്റ് സെലെന്‍സ്കിയെയും പ്രഥമ വനിതയെയും കാണാനുള്ള അവസരം ലഭിച്ചു. ആ ഭാവിക്കു വേണ്ടി ധീരതയോടെ പോരാടുന്ന പ്രസിഡന്റിനും എല്ലാ ജനതയ്ക്കുമൊപ്പം നിലകൊള്ളുന്നു'' - എന്നാണ് കേറ്റ് കുറിച്ചത്.

Comments