
ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നമ്മള് നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. നമ്മുടെ തലച്ചോറിനെ കേന്ദ്രി കരിച്ചാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. ശരീരത്തിലെ കലോറിയുടെ 20 ശതമാനവും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക എന്നത് വളരെ പ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യത്തിനായി ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് പരിശോധിക്കാം.
ഡാര്‍ക്ക് ചോക്ലേറ്റ്: ഡാര്‍ക്ക് ചോക്ലേറ്റ് നിങ്ങളുടെ തലച്ചോറിന് വളരെ നല്ലതാണ്. ഇരുമ്പും ആന്റി ഓക്സിഡന്റും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ദിവസവും ചെറിയ അളവില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുന്നിന് ഇവ സഹായിക്കും. ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഫ്ലവനോയ്ഡുകള് ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നു.
സുഗന്ധവ്യഞ്ജനങ്ങള്‍: മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് തനതായ ഔഷധഗുണങ്ങളും തനതായ രുചിയുമുണ്ട്. ഇവയില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയതിനാല്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
മത്സ്യങ്ങള്‍: ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍, മത്തി, അയല, തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. ഓര്‍മക്കുറവ് അടക്കമുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ഈ മത്സ്യങ്ങള്‍ സഹായിക്കും.
ചീര: വളരെ അധികം ആരോഗ്യകരമായ ഒന്നാണ് ചീര. ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിന്‍ ബി 9, നാരുകള്‍ എന്നിവ ഇവയില്‍ ധാരളം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യം മികച്ചപ്പെടുത്തുന്നതിന് ഇവ സഹായിക്കുന്നതു.
കോഫി: കോഫിയില്‍ അടങ്ങിയിട്ടുള്ള കഫീനും ആന്റിഓക്സിഡന്റുകളും ബുദ്ധിവികസാത്തിന് വളരെ അധികം സഹായിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള സെറോടോണിന്‍ എന്ന സംയുക്തം ഓര്‍മ്മശക്തി കൂട്ടാന്‍ നല്ലതാണ്.
ബ്രോക്കോളി: വൈറ്റമിന്‍ കെ, ആന്റിഓക്സിഡന്റ് എന്നിവ ധാരളം അടങ്ങിയിട്ടുള്ള ബ്രോക്കോളി തലച്ചോറിന്റെ ആരോഗ്യം മികച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
കശുവണ്ടി: സ്ഥിരമായി കശുവണ്ടി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ അധികം നല്ലതാണ്. ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുന്നതിന് ഉള്‍പ്പെടെ ഇവ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.






