തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ തനിക്ക് നീതി കിട്ടിയെന്ന് മുന്‍മന്ത്രി എം.എം മണി. അഞ്ചേരി ബേബിയെ താന്‍ കണ്ടിട്ടുപോലുമില്ല. ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അന്നത്തെ പോലീസ് ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയാണ് കേസെന്നും എം.എം മണി പ്രതികരിച്ചു. കേസില്‍ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മണി.
അതേസമയം, കേസില്‍ അപ്പീല്‍ പോകുമെന്ന് അഞ്ചേരി ബേബിയുടെ സഹോദരന് അഞ്ചേരി ജോര്‍ജ് പറഞ്ഞു. പ്രോസിക്യുഷന് നിലപാട് പ്രതികള്‍ക്ക് അനുകൂലമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി





