
ബോളിവുഡ് താരം ആലിയ ഭട്ട് നായികയായി എത്തിയ ഗംഗുബായി കത്തിയവാഡി എന്ന ചിത്രം ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ ആലിയയുടെ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പ്രചാരണപരിപാടികളുമായി ബന്ധപ്പെട്ട് ആലിയ അണിഞ്ഞെത്തിയ വെള്ളനിറമുള്ള സാരികളും ആരാധകരുടെ മനംകവര്‍ന്നിരുന്നു.
കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ ആലിയ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഫ്ളോറല്‍ വര്‍ക്കുകളോട് കൂടിയ ട്യൂബ് ഡ്രസ്സ് ആണ്. ആലിയ അണിഞ്ഞിരിക്കുന്നത്. ചുവപ്പും പിങ്കും നിറത്തോട് കൂടിയ റോസാപ്പൂക്കളാണ് വസ്ത്രത്തില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്. ഇതേ പ്രിന്റോടു കൂടിയ ബ്ളേസറും ആലിയ ആലിയ ഒപ്പം അണിഞ്ഞിട്ടുണ്ട്. ചുവന്ന നിറമുള്ള ഹൈഹീല്‍ഡ് ചെരുപ്പും ആക്സസറീസ് ആയി കമ്മലും മോതിരങ്ങളും താരം അണിഞ്ഞിട്ടുണ്ട്.
ചുവന്ന നിറമുള്ള ഹൈഹീല്‍ഡ് ചെരുപ്പും ആക്സസറീസ് ആയി കമ്മലും മോതിരങ്ങളും താരം അണിഞ്ഞിട്ടുണ്ട്.






