ആഗോള വിപണിയില്‍ ഡ്യൂക്ക് 790 വീണ്ടും അവതരിപ്പിക്കാന്‍ ഒരുങ്ങി കെടിഎം. പുതിയ ഗ്രേ-ബ്ലാക്ക് കളര്‍ ഓപ്ഷന് ഒഴികെ സ്റ്റൈലിംഗിന്റെ കാര്യത്തില്‍ വാഹനത്തിന് വലിയ അപ്ഡേറ്റുകളൊന്നുമില്ല. സിഗ്നേച്ചര്‍ ഓറഞ്ച് കളര്‍ തീമിന് പുറമേയാണിതെന്നും കമ്പനി വ്യക്തമാക്കുന്നു. ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലോടുകൂടിയ അഗ്രസീവ് എല്‍ഇഡി ഹെഡ്ലാമ്പ്, സ്കള്‍പ്റ്റഡ് ഫ്യുവല്‍ ടാങ്ക്, ലോ-സെറ്റ് ഹാന്‍ഡില്‍ബാര്‍, സ്റ്റെപ്പ്-അപ്പ് സീറ്റ്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫിനിഷിലുള്ള സീറ്റിന് താഴെയുള്ള എക്സ്ഹോസ്റ്റ്, കോംപാക്റ്റ് ടെയില്‍ സെക്ഷന്‍ എന്നിങ്ങനെയുള്ള സവിശേഷതകളോടെ ബൈക്ക് അതിന്റെ സ്പോര്‍ട്ടി പ്രൊഫൈല്‍ നിലനിര്‍ത്തുന്നു.
ഇലക്ട്രോണിക് റൈഡിംഗ് എയ്ഡ്സ്, ട്രാക്ഷന്‍ കണ്ട്രോള്, എഞ്ചിന് ഡ്രാഗ് ടോര്‍ക്ക് കണ്ട്രോള്, സൂപ്പര്‍മോട്ടോ മോഡ്, എബിഎസ് ഉപയോഗിച്ച് സ്റ്റെബിലിറ്റി കണ്ട്രോള് തുടങ്ങിയ ഒറിജിനല്‍ ഉപകരണങ്ങളുടെ പട്ടികയില്‍ ഭൂരിഭാഗവും നിലനിര്‍ത്തിയിട്ടുണ്ട്. സ്പോര്‍ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നിങ്ങനെയുള്ള ഡ്രൈവിംഗ് മോഡുകളാണ് ബൈക്കിലുള്ളത്. ക്രൂയിസ് കണ്ട്രോള്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ക്വിക്ക്ഷിഫ്റ്റര്‍+, ട്രാക്ക് മോഡ്, എഞ്ചിന് സ്ലിപ്പ് കണ്ട്രോള്, ഫോണ്‍, മ്യൂസിക് കണക്റ്റിവിറ്റി എന്നിവ ഇപ്പോള്‍ ഓപ്ഷനായി വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
മുമ്പത്തെ അതേ 799 സിസി എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. LC8c ഇന്‍-ലൈന്‍ 2-സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് മോട്ടോര്‍ 105 bhp പരമാവധി കരുത്തും 87 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഇത് 6-സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. കെടിഎം ഡ്യൂക്ക് 790 ഇന്ത്യന്‍ വിപണിയില്‍ വീണ്ടും അവതരിപ്പിക്കുമോ എന്ന് ഉറപ്പില്ല. ഇത് നേരത്തെ ഇവിടെ ലഭ്യമായിരുന്നു, എന്നാല്‍ 2020-ല്‍ കര്‍ശനമായ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ കാരണം നിര്‍ത്തലാക്കുകയായിരുന്നു.
