ഹോളിവുഡ് നടിയും ഹാരി രാജകുമാരന്റെ ഭാര്യയുമായ മേഗന് മെര്‍ക്കില്‍ 2000 ത്തിന്റെ തുടക്കത്തിലാണ് അഭിനയരംഗത്തേക്ക് വരുന്നത്. സ്യൂട്ട്സ് എന്ന ടെലിവിഷന്‍ സീരീസിലൂടെയാണ് മേഗന് പ്രശസ്തിയില്‍ എത്തുന്നത്. ഇപ്പോഴിതാ മേഗനെ സംബന്ധിക്കുന്ന ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഇടം നേടുകയാണ്. നടന് സിമണ്‍ റെക്സാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മേഗന് മെര്‍ക്കലിനൊപ്പം കിടക്കപങ്കിട്ടുവെന്ന് പറയാന്‍ തനിക്ക് ചില ടാബ്ലോയിഡുകള്‍ പണം വാഗ്ദാനം ചെയ്തെന്ന ആരോപണമാണ് സിമണ്‍ പറഞ്ഞിരിക്കുന്നത്. 70,000 ഡോളര്‍ (50 ലക്ഷം രൂപ) ആണ് മേഗനൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്നു പറയാനായി അവര്‍ ഓഫര്‍ ചെയ്തത്. എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നെന്നും റെക്സ് പറഞ്ഞു.
2005 ല്‍ പ്രശസ്ത ടെലിവിഷന്‍ സീരീസായ കട്സിന്റെ ഒരു എപ്പിസോഡില്‍ മേഗനും സിമണ്‍ റെക്സും ഒന്നിച്ച് അഭിനയിച്ചിരുന്നു. അന്നു മേഗന് പ്രശസ്തയായിരുന്നു. എന്നാല്‍ അന്ന് സിമണ്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. ആ സമയത്താണ് ചില ടാംബ്ലോയിഡുകള് താരത്തെ സമീപിക്കുന്നത്. തനിക്ക് പണം ആവശ്യമുണ്ടായിരുന്നെങ്കിലും ഇതു ചെയ്യാന്‍ തയാറായില്ല എന്നാണ് സിമണ്‍ പറയുന്നത്. മേഗനുമായുള്ള തന്റെ ബന്ധം ഒരിക്കലും ഒരു ഉച്ചഭക്ഷണത്തിന് മുകളിലേക്ക് പോയിട്ടില്ലെന്നും സിമണ്‍ പറയുന്നു.
ഈ സംഭവത്തെക്കുറിച്ച് മേഗന് അറിഞ്ഞപ്പോള്‍ നന്ദി പറഞ്ഞുകൊണ്ട് തനിക്ക് കത്ത് അയച്ചിരുന്നതായും താരം കൂട്ടിച്ചേര്‍ത്തു. നല്ല മനുഷ്യര്‍ ഇപ്പോഴും ഇവിടെയുണ്ടെന്ന് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു മേഗന് കത്തില്‍ കുറിച്ചിരുന്നത്. ഇപ്പോഴും താന്‍ ആ കത്ത് ഫ്രെയിം ചെയ്തു വച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗാര്ഡിയന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

2000-കളുടെ തുടക്കത്തിൽ ടിവി ഷോകളിൽ ചെറിയ വേഷങ്ങളിലൂടെയാണ് മേഗൻ അഭിനയിക്കാൻ തുടങ്ങിയത്. ഹിറ്റ് ഷോ സ്യൂട്ട്സിന്റെ ഏഴ് സീസണുകളിൽ റേച്ചൽ സെയ്ൻ എന്ന കഥാപാത്രത്തിലൂടെ മേഗന് പ്രശസ്തി കണ്ടെത്തി. 2പ്രിന്‍സ് ഹാരിയെ വിവാഹം ചെയ്ത മേഗന് അഭിനയത്തോട് വിടപറഞ്ഞു. അതിനു ശേഷം മേഗന് സസെക്സിലെ ഡച്ചസ് എന്ന രാജകീയ പദവി ലഭിച്ചു. 2020-ൽ, ഹാരിയും മേഗനും രാജകീയ ചുമതലകളിൽ നിന്ന് പിന്മാറുകയാണെന്നും യുകെയും യുഎസിലുമായി തങ്ങളുടെ സമയം വിഭജിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

Comments