
2022 ആഫ്രിക്ക ട്വിന്നിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട. 16.01 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് പുതിയ മോട്ടോര്‍സൈക്കിള്‍ കമ്പനി വിപണിയില്‍ എത്തിച്ചത്. ബിഗ് വിംഗ് ടോപ്ലൈന്‍ ഷോറൂമുകളില്‍ മോട്ടോര്‍സൈക്കിളിനുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. CKD (Completely Knock Down) മോഡലായാണ് ഹോണ്ട ബൈക്കിനെ പുറത്തിറക്കിയിരിക്കുന്നത്.
പ്രധാനമായും രണ്ട് കളര്‍ ഓപ്ഷനുകളിലാണ് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ പേള്‍ ഗ്ലെയര്‍ വൈറ്റ് ട്രൈക്കോളറിന് 16.01 ലക്ഷം രൂപയും (എക്സ്ഷോറൂം) മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക്കിന് 17.55 ലക്ഷം രൂപയുമാണ് (എക്സ്ഷോറൂം) വില. രണ്ട് വേരിയന്റുകളില്‍ ബൈക്ക് ലഭ്യമാക്കിയിട്ടുണ്ട് - ഡ്യുവല്‍ ക്ലച്ച് ട്രാന്സ്മിഷന് (DCT), മാനുവല്‍ ട്രാന്സ്മിഷന്. 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സിന് 1082.96 സിസി ലിക്വിഡ് കൂള്‍ഡ് 4-സ്ട്രോക്ക് 8-വാല്‍വ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.
ഓവര്‍ഹെഡ് കാംഷാഫ്റ്റ് (OHC) ടൈപ്പ് വാല്‍വ് സിസ്റ്റം, 7,500 rpm-ല്‍ 73 bhp കരുത്തും 6,000 rpm-ല്‍ 103 Nm torque ഉം സൃഷ്ടിക്കും. പുതിയ മോട്ടോര്‍സൈക്കിളിന് ആറ് ആക്സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (IMU), 2-ചാനല്‍ എബിഎസ്, HSTC (ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്ട്രോള്), ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചര്‍ എന്നിവ ലഭിക്കുന്നു.






