ന്യുഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ദോഹയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍ലൈന്‍സ് വിമനം പാകിസ്താനിലെ കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണിതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. QR579 വിമാനമാണ് വഴിതിരിച്ചുവിട്ടത്. വിമാനത്തില്‍ 100 യാത്രക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടതിനെ കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. യാത്രക്കാര്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കിയിട്ടില്ല. കസ്റ്റമര്‍ കെയറും ഒരു സൂചനയും നല്‍കുന്നില്ല. സഹായിക്കൂ- കാര്‍ഡിയോളജിസ്റ്റായ ഡോ. സമീര്‍ ഗുപ്ത ട്വീറ്റ് ചെയ്തു.
ദോഹയില്‍ നിന്നും കണക്ടിംഗ് ഫ്ളൈറ്റുകളില്‍ കയയേണ്ട നിരവധി യാത്രക്കാരുണ്ട്. എന്നാല്‍ വിമാനം എപ്പോള്‍ കറാച്ചിയില്‍ നിന്ന് പറന്നുയരുമെന്ന് ഒരുസൂചനയുമില്ലെന്ന് യാത്രക്കാരനായ രമേശ് റാലിയ വീഡിയോ സന്ദേശത്തില്‍ പറയുന്നു.
ഡല്‍ഹിയില്‍ നിന്നും പുലര്‍ച്ചെ 3.50ന് പുറപ്പെട്ട വിമാനം 5.30നാണ് കറാച്ചിയിലിറങ്ങിയത്. വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഇറക്കി പുറത്ത് കാത്തുനില്ക്കാന് പറഞ്ഞു. രാവിലെ 9 മണി കഴിഞ്ഞിട്ടും മറ്റ് അറിയിപ്പുകള് ലഭിച്ചിട്ടില്ല. വിമാനം എപ്പോള്‍ പറന്നുയരുമെന്ന് അവര്‍ പറയുന്നില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ദോഹയില്‍ നിന്ന് കണക്ടിംഗ് ഫ്ളൈറ്റില്‍ കയറേണ്ടതാണെന്നും രമേശ് റാലിയ പറയുന്നു.
दिल्ली से दोहा के लिए उड़े क़तर एयरलाइंस की उड़ान संख्या QR579 डायवर्ट कर कराची एयरपोर्ट पर उतारा गया। उसके बाद से इस विमान के यात्रियों का इंतज़ार जारी है। इनमें से कईयों की दोहा से आगे की कनेक्टिंग फ़्लाइट है। https://t.co/bQVO6NHpd8 pic.twitter.com/X0vLCTnLXU
— Umashankar Singh उमाशंकर सिंह (@umashankarsingh) March 21, 2022






