
ചാൾസ് എന്റർപ്രൈസ് എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽവെച്ച് മകൻ ഇസൈയുടെ പിറന്നാൾ ആഘോഷിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടന് മണികണ്ഠൻ.
‘ചാൾസ് എന്റർപ്രൈസ് സിനിമാ ലൊക്കേഷനിൽവെച്ച് പ്രിയപ്പെട്ട ഊർവ്വശിചേച്ചിയോടും മറ്റ് അംഗങ്ങളോടൊപ്പവും ഇസൈയുടെ പിറന്നാളാഘോഷം’ എന്ന കുറിപ്പോടെ ആഘോഷത്തിന്റെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തു.
നടി ഉർവശി, നടന് ബാലു വർഗീസ് എന്നിവർക്കും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർക്കുമൊപ്പം കേക്ക് മുറിച്ചും മധുരം വിളമ്പിയുമായിരുന്നു ഇസൈയുടെ പിറന്നാൾ ആഘോഷം






