
ഹൈദരാബാദ്: തെലുങ്കു നടി ഗായത്രി (26) വാഹനാപകടത്തില്‍ മരിച്ചു. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്ത് റാത്തോഡിനൊപ്പം വീട്ടിലേക്ക് കാറില്‍ പോകവെയാണ് അപകടം.
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേയ്ക്കാണ് കാര്‍ മറിഞ്ഞത്. മൂവരെയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ ആശുപത്രിയിലെത്തിച്ചു.
എന്നാല്‍ ഗായത്രിയുടെയും യുവതിയുടെയും ജീവന് രക്ഷിക്കാനായില്ല. സുഹൃത്തിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണ്.
