
ഇന്ത്യന് സിനിമയിലെ ദൃശ്യ വിസ്മയങ്ങളിലൊന്നായ ബാഹുബലി ഒരുക്കിയ എസ് എസ് രാജമൗലിയുടെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം 'ആര്ആര്ആര്' റിലീസിനായി തയ്യാറെടുത്തു നില്ക്കുകയാണ്. മാര്ച്ച് 25ന് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രം മലയാളികള് ഏറ്റെടുത്താല് അത് ലോകം മുഴുവന് എത്തുമെന്ന് എസ് എസ് രാജമൗലി പറയുന്നു.
'കേരളത്തില് ഞങ്ങളുടെ മാസ് മസാല രീതിയിലുള്ള സിനിമകള് സ്വീകരിക്കപ്പെട്ടാല് ലോകം മുഴുവനും എല്ലാവരിലേക്കും എത്തിച്ചേരുമെന്ന് ഞങ്ങള്ക്കുറപ്പിക്കാനാകും. ലോകം മുഴുവന് സംസ്കാരവും ഭാഷയും എല്ലാം വ്യത്യാസമാണെങ്കിലും എല്ലാവരുടേയും വികാരങ്ങള് ഒന്നാണ്. അത് കഥയിലുണ്ടാകും, അതാണ് എന്റെ സിനിമയെ യൂണിവേഴ്സല് ആക്കുന്നത്. അത്തരത്തിലുള്ള സിനിമകളാണ് പാന് ഇന്ത്യന് രീതിയില് വിപണി കണ്ടെത്തുന്നത്. അതല്ലാതെ തെലുങ്ക് ഓഡിയന്സിനായി മാത്രമുള്ള സിനിമകള് അവിടെ മാത്രം ഒതുക്കാറുണ്ട്. സിനിമയില് ഒന്നും ഒളിച്ചു വയ്ക്കാനില്ല. ഒരു സസ്പെന്സുമില്ല. സിനിമകള് ഏറെ ചര്ച്ചചെയ്യപ്പെടുന്ന കാലഘട്ടമാണ്. മത്സരം കൂടുതലാണ്. നല്ലതും മോശവുമായ റിവ്യൂകളൊന്നും എന്നെ ബാധിക്കാറില്ല. എന്റെ സിനിമകളെ പറ്റി ആരും സംസാരിക്കാതിരുന്നാലാണ് എനിക്ക് വിഷമം.' രാജമൗലി പറഞ്ഞു.







Comments