
സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ. കൂളിങ് ഗ്ളാസ്വെച്ച് പുസ്തകം വായിച്ചിരിക്കുന്ന ലുക്കിലാണ് മഞ്ജു ചിത്രത്തിൽ. രാജീവൻ ഫ്രാൻസിസാണ് ചിത്രം പകർത്തിയിരിക്കുന്നത്.
‘ലളിതം സുന്ദരം’ ആണ് മഞ്ജുവിന്റെ പുതിയ റിലീസ്. മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാരിയര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോനാണ് നായകൻ. ഒ.ടി.ടിയിലൂടെയാണ് ചിത്രം പ്രേക്ഷകര തേടിയെത്തിയത്.






