സമൂഹമാധ്യമങ്ങളിലൂടെ അപ്രതീക്ഷിതമായി വന്ന സെലിബ്രിറ്റി പദവി പലരുടേയും തലയിൽ പിടിച്ചിരിക്കുകയാണ്. തന്നെ പിന്തുടരുന്നത് ലക്ഷക്കണക്കിന് ആളുകളാണ് അതുകൊണ്ട് തനിക്ക് എന്തും ചെയ്യാം നിയമത്തിന് അതീതരാണ് എന്നാണ് ഇത്തരം ആളുകളിൽ പലരും കരുതുന്നത്. വൈറലാകാനും പ്രശസ്തി കൂട്ടാനും തരികിട വേല നടത്തുന്ന സമൂഹമാധ്യമ സെലിബ്രിറ്റികൾ നമ്മുടെ നാട്ടിൽ മാത്രമല്ല ലോകം മുഴുവനുണ്ട്. ലൊസാഞ്ചൽസിൽ അപകടകരമായ രീതിയിൽ ടെസ്ല കാർ ഓടിച്ച് 50 അടി ഉയരത്തിൽ പറത്തിയ ആളാണ് ഏറ്റവും പുതിയ ഉദാഹരണം.
അമേരിക്കയിലെ ലൊസാഞ്ചൽസിലെ ഇക്കോ പാർക്കിലാണ് സാഹസം കാണിച്ച് അപകടം ക്ഷണിച്ചു വരുത്തിയത്. വീഡിയോ വൈറലാക്കാനായി യൂട്യൂബർ ഒരുകയറ്റത്തിൽ നിന്ന് കാർ താഴേക്ക് ചാടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകളെ ഇടിക്കുന്നതും വീഡിയോയിൽ കാണാം.
അപകട വീഡിയോ വൈറലായതിനെ തുടർന്ന് വാഹനം ഓടിച്ച ഡ്രൈവറെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പോലീസ് 1000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ വ്ലോഗറും ഇൻഫ്യുവൻസറുമായ ഡൊമനികാസ് രംഗത്തെത്തി. പോലീസിന് എന്റെ ടെസ്ല ഇഷ്ടമായില്ല എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ഇയാൾ പറഞ്ഞത്. വൈറലായ ഈ വീഡിയോ പിന്നീട് ടിക്ടോക്ക് നീക്കം ചെയ്തു.

Comments