പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആള്‍ട്രോസിന്റെ ഓട്ടോമാറ്റിക് പതിപ്പ് വിപണിയില്‍ എത്തിച്ച് ടാറ്റ മോട്ടോര്‍സ്. പുതിയ ആള്‍ട്രോസ് ഓട്ടോമാറ്റിക്കിനായുള്ള ബുക്കിംഗ് നിര്‍മാതാക്കള്‍ ഔദ്യോഗികമായി നേരത്തെ തന്നെ സ്വീകരിച്ചു തുടങ്ങിയിരുന്നു. 21,000 രൂപ അഡ്വാന്‍സ് നല്കി കമ്പനി ഡീലര്‍ഷിപ്പുകളില്‍ കാര്‍ ബുക്ക് ചെയ്യാം. ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് അഥവാ DCA എന്നാണ് ആള്‍ട്രോസിനെ ടാറ്റ വിളിയ്ക്കുന്നത്.
8.10 ലക്ഷം രൂപ മുതല്‍ 9.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പെട്രോള്‍ എന്ജിന് മോഡലില്‍ ഡാര്‍ക്ക് എഡിഷനില്‍ അടക്കം ഏഴു വകഭേദങ്ങളില്‍ 6 സ്പീഡ് ഡിസിടി ഗിയര്‍ബോക്സ് ലഭ്യമാണ്. മാനുവല്‍ വകഭേദത്തെക്കാള്‍ ഏകദേശം 1.07 ലക്ഷം രൂപ അധികമാണ് ഡിസിടി മോഡലുകള്‍ക്ക്. മിഡ്-ലെവല്‍ തഠ വേരിയന്റ് പോലും ടോപ്പ്-എന്‍ഡ് XZ, XZ+ എന്നിവയ്ക്ക് പുറമെ പുതിയ ഡ്യുവല്‍-ക്ലച്ച് ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യും. ഡാര്‍ക്ക് എഡിഷന് വേരിയന്റുകള്‍ക്ക് പ്രത്യേക ലൈനപ്പ് ഉണ്ടാകും.
പരമാവധി 86 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് മാത്രമേ പുതിയ ട്രാന്സ്മിഷന് ലഭിക്കൂ. മുന്‍നിര സീറ്റുകള്‍, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, എയര്‍ പ്യൂരിഫയര്‍ എന്നിവ ഉള്‍പ്പെടുന്ന പുതിയ ഫീച്ചറുകളോടെയാണ് ടോപ്പ് സ്പെക്ക് ടാറ്റ ആള്‍ട്രോസ് XZ+ വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, ലെതര്‍ അപ്ഹോള്‍സ്റ്ററി, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് എന്നിവ വാഗ്ദാനം ചെയ്യുന്നത് തുടരും. പുതിയ നിറമായ ഒപ്പെറ ബ്ലൂവിലും ആള്‍ട്രോസിന്റെ ഡി സി എ പതിപ്പ് വില്പനയ്ക്കുണ്ടായും. ഇതിനു പുറമെ ഡാര്‍ക്ക് ശ്രേണിയിലെ ഡൗണ്ടൗണ് റെഡ്, ആര്‍ക്കേഡ് ഗ്രേ, അവന്യൂ വൈറ്റ്, ഹാര്‍ബര്‍ ബ്ലൂ നിറങ്ങളിലും 'ആള്‍ട്രോസ് ഡി സി എ' ലഭ്യമാവും.






