കിക്സ് എസ്യുവിക്കായി നിസാന്‍ ഇന്ത്യ ഒരു ലക്ഷം രൂപ വരെ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഈ ആനുകൂല്യങ്ങള്‍ എക്സ്ചേഞ്ച്, ക്യാഷ് ഡിസ്കൗണ്ടുകള്‍, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ രൂപത്തിലാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഈ സ്കീമിന്റെ സാധുത 2022 മാര്‍ച്ച് 31 വരെയോ സ്റ്റോക്കുകള്‍ ലഭ്യമാകുന്നത് വരെയോ മാത്രമാണെന്നും കമ്പനി അറിയിച്ചു.
രണ്ട് പെട്രോള്‍ പവര്‍ട്രെയിനുകളാണ് നിസാന്‍ കിക്സിന് കരുത്തേകുന്നത്. 1.3 ലിറ്റര്‍ ടര്‍ബോ പെട്രോളും 1.5 ലിറ്റര്‍ പെട്രോള്‍ മോട്ടോറും.
1.3 ലിറ്റര്‍ പതിപ്പില്‍ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 70,000 രൂപ എക്സ്ചേഞ്ച് ബോണസും സഹിതം ഈ മാസം വാങ്ങാം. ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസ് 5,000 രൂപയായി കമ്പനി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം 10,000 രൂപയുടെ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും വാഹനത്തിനൊപ്പം ലഭിക്കും. എസ്യുവിക്ക് 7.99 ശതമാനത്തിന്റെ പ്രത്യേക പലിശയും നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് യൂണിറ്റിലേക്ക് വരുമ്പോള്‍, എസ്യുവിക്ക് 8,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും. ഡീലര്‍ഷിപ്പില്‍ നിന്ന് 2,000 രൂപയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസും തിരഞ്ഞെടുക്കാം.
എല്ലാ ഓഫറുകളും 2022 മാര്‍ച്ച് 31 വരെ മാത്രമാണ് ബാധകമായിട്ടുള്ളത്. അവ വേരിയന്റുകളിലും ലൊക്കേഷനുകളിലും വ്യത്യാസപ്പെടാമെന്നും കമ്പനി പറയുന്നു. NIC പ്രാപ്തമാക്കിയ ഡീലര്‍ഷിപ്പുകളില്‍ മാത്രമേ എക്സ്ചേഞ്ച് ആനുകൂല്യം ലഭിക്കൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്. നിലവില്‍ ഈ മോഡലിന് 9.49 ലക്ഷം രൂപ മുതല്‍ ഉയര്‍ന്ന പതിപ്പിന് 14.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മഹീന്ദ്ര XUV700 എന്നിവയ്ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്.






