
ന്യുഡല്‍ഹി: കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്കും മകന് നിതേഷ് റാണെ എം.എല്‍.എയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്. അന്തരിച്ച മുന്‍ നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മുന്‍ മാനേജര്‍ ദിഷ സലിയന്റെ മാതാപിതാക്കളാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദന് കത്തയച്ചത്. മരണമടഞ്ഞ തങ്ങളുടെ മകളെ ഇരുവരും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് കത്ത്.
മകളുടെ മരണവും നാരായണ്‍ റാണെയെ പോലെയുള്ള നേതാക്കളുടെ വ്യാജപ്രചാരണവും വഴി ഞങ്ങളുടെ ജീവിതം ഏറെ ദുരിതപൂര്‍ണ്ണമായി. പരാതി നല്‍കിയിട്ടും നാരായണ്‍ റാണെയും മകനും അത്തരൂം പ്രചാരണം അവസാനിപ്പിക്കാന്‍ തയ്യാറായിട്ടില്ല. അത് ഞങ്ങളുടെ പേരിന് അപമാനമുണ്ടാക്കുന്നു. ഞങ്ങള്‍ ജീവനോടെയുണ്ടെങ്കിലും ഞങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ല. ജീവിക്കാനും, സ്വകാര്യതയ്ക്കും അന്തസ്സിനുമുള്ള ഞങ്ങളുടെ മൗലികാവകാശത്തിനും മുകളിലാണ് ഞങ്ങളെ വ്യാജപ്രചാരണം നടത്തി കളങ്കപ്പെടുത്താനുള്ള അവരുടെ അവകാശം. - ദിഷയുടെ മാതാപിതാക്കളായ വാസന്തി സലിയനും സതീശ് സലിയനും പറയുന്നു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് തങ്ങള്‍ക്ക് നീതി നടപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെടണമെന്നും അല്ലാത്തപക്ഷം ജീവനൊടുക്കുകയല്ലാതെ മറ്റൊന്നും തങ്ങളുടെ മുന്നിലില്ലെന്നും ദിഷയുടെ മാതാപിതാക്കള്‍ പറയുന്നു.
ദിഷ സലിയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നാരായണ്‍ റാണെയും മകനും മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എയുമായ നിതേഷ് റാണയും മാര്‍ച്ച് ആറിന് പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. ദിഷയ്ക്കെതിരെ ഇരുവരും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് കേസ്.
ദിഷയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയെന്ന് കാണിച്ച് ഫെബ്രുവരി 27നാണ് മാതാപിതാക്കള്‍ കേന്ദ്രമന്ത്രിക്കും മകനുമെതിരെ പരാതി നല്കിയ പരാതിയില്‍ കേസെടുത്തത്.
2020 ജൂണ്‍ എട്ടിനാണ് ദിഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 14നാണ് സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.







Comments