
അടുത്ത സുഹൃത്തക്കളാണ് മലയാളത്തിന്റെ പ്രിയഗായിക സയനോര ഫിലിപ്പും ശിൽപ ബാലയും. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ഒരു ഡാൻസ് വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
വനിതാ ദിനത്തോടനുബന്ധിച്ച് സയനോര പുറത്തിറക്കിയ ‘സർവംസഹ വേണ്ടായിനി’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും റീൽ വീഡിയോ.
പാട്ടിനൊപ്പം ചുവടുവയ്ക്കുന്നതിന്റെ വീഡിയോ പങ്കുവയ്ക്കണമെന്ന് പ്രേക്ഷകരോട് ആവശ്യപ്പെട്ടുകൊണ്ടാണ് ശിൽപ ബാല വീഡിയോ പോസ്റ്റ് ചെയ്തത്.
വനിതാദിന സ്പെഷൽ പാട്ടായ ‘സർവംസഹ വേണ്ടായിനി’ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റാപ് ശൈലി കൂടി ചേർത്തൊരുക്കിയ പാട്ടിൽ ഇന്ദുലേഖ വാരിയറും ഭാഗമായി. സയനോരയും വൈശാഖ് സുഗുണനും ചേർന്നാണ് പാട്ടിനു വരികൾ കുറിച്ചത്.






