ന്യുഡല്‍ഹി: ക്രിസ്ത്യന്‍ പള്ളികളുടെ ഭൂമി വില്ക്കാന് ബിഷപ്പിന് അധികാരമില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. താമരശേരി രൂപതയാണ് ഹര്‍ജി നല്‍കിയത്. നേരത്തെ ബത്തേരി രൂപതയും കോടതിയെ സമീപിച്ചിരുന്നു. ഇരുഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാമെന്ന ജസ്റ്റീസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.






