
ആഗോള ഐക്കണായ പ്രിയങ്ക ചോപ്ര ഫാഷന്‍ ലോകത്തും ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ്. എല്ലാ അവസരങ്ങൾക്കും അനുയോജ്യമായ ഡ്രസ്സിംഗ് സ്റ്റൈല്‍ കണ്ടെത്തുന്നത് മാത്രമല്ല അതിനുതകുന്ന ആക്സസറികൾ വരെ തെരഞ്ഞടുത്ത് മികച്ചതായി തോന്നാൻ എന്താണ് വേണ്ടതെന്ന് പ്രിയങ്ക ചോപ്രയ്ക്ക് അറിയാം.
ഇപ്പോഴിതാ പ്രീ-ഓസ്കാർ ഇവന്റിൽ ബ്ലാക്ക് സീക്വന്‍സ് സാരിയിൽ തികച്ചും സുന്ദരിയായി പ്രിയങ്ക കാണപ്പെട്ടു. കാലിഫോര്‍ണിയയില്‍ ബെര്വേലി ഹില്‍സില്‍ നടന്ന പരിപാടിയില്‍ കറുത്ത എംബ്രോയ്ഡറി സില്‍ക്ക് ജോര്‍ജെറ്റില്‍ സ്കാലോപ് ബോര്‍ഡര്‍ സാരിയ്ക്കൊപ്പം സ്ട്രാപ്പ്ലെസ്സ് ബ്ലൗസും ധരിച്ച് താരമെത്തിയത് തികച്ചും ആകര്‍ഷകമായി. ദക്ഷിണേഷ്യൻ സിനിമകളിലെ മികവ് പ്രകീർത്തിച്ചുകൊണ്ട് ബെവർലി ഹിൽസിൽ ഓസ്കാറിന് മുമ്പുള്ള വിരുന്ന് സംഘടിപ്പിച്ചപ്പോൾ പ്രിയങ്ക പ്രത്യക്ഷപ്പെട്ടത് ഇന്ത്യന്‍ സ്റ്റൈലിലാണ്. ബോർഡറുകളിലും പ്ലീറ്റുകളിലും പല്ലുവിലും ചിക്കങ്കരി എംബ്രോയ്ഡറി വര്‍ക്കുള്ള സാരി പരമ്പരാഗതമായിട്ടാണ് താരം ധരിച്ചത്. സ്ട്രാപ്പ്ലെസ് ബ്രേലെറ്റ് ശൈലിയിലുള്ള ടോപ്പിൽ ക്രോപ്പ് ചെയ്ത ഹെം, സ്വീറ്റ്ഹാർട്ട് നെക്ക്ലൈൻ, ലേസ് ഓവർലേ, സങ്കീർണ്ണമായ അലങ്കാരങ്ങൾ എന്നിവയുമുണ്ടായിരുന്നു. മരതകം വജ്രം എന്നിവ ചേര്‍ന്ന കമ്മലുകൾ, സ്റ്റാക്ക് ചെയ്ത തിളങ്ങുന്ന ബ്രേസ്ലെറ്റ്, ആക്സസറികൾക്കായി സ്റ്റേറ്റ്മെന്റ് റിംഗുകൾ എന്നിവയായിരുന്നു താരത്തിന്റെ ആക്സസറീസ്. ബോള്‍ഡായ ഐലൈനറുകള്‍, ഗ്ലോസി ന്യൂഡ് ലിപ്പ് ഷേഡ്,ലൈറ്റ് മസ്കാര എന്നിവയടങ്ങിയ മേക്കപ്പും താരത്തിന്റെ ലുക്ക് മികച്ചതാക്കി.
ഫുള്‍ ദേശി സ്റ്റൈലിലെത്തിയ പ്രിയങ്ക, ‘‘ഈ വർഷത്തെ 10 സൗത്ത് ഏഷ്യൻ ഓസ്കാർ നോമിനികളെയും ഇതെല്ലാം സാധ്യമാക്കാൻ തിരശ്ശീലയ്ക്ക് പിന്നിൽ അക്ഷീണം പ്രയത്നിക്കുന്ന സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും ആദരിച്ചുകൊണ്ട് ഒരു പ്രീ-ഓസ്കാർ ആഘോഷം സംഘടിപ്പിച്ചത് എന്തൊരു പ്രത്യേക ബഹുമതിയാണ്. കഴിഞ്ഞ രാത്രി എനിക്ക് എല്ലാ വികാരങ്ങളും നൽകി, ഞങ്ങളുടെ സമൂഹം എത്രത്തോളം എത്തിയിരിക്കുന്നു എന്നതിൽ വളരെയധികം അഭിമാനം നിറച്ചു. വിനോദത്തിന്റെ ഭാവി ശോഭനമാണ്.
ഈ ആശയം ഉണ്ടാക്കിയതിന് @anjula_acharia, @maneeshkgoyal എന്നിവർക്കും ഇതുപോലൊരു അഭൂതപൂർവമായ സായാഹ്നം സാധ്യമാക്കാൻ ഒത്തുചേർന്ന സഹപ്രവർത്തകർക്കും പ്രത്യേക നന്ദി. ❤️നോമിനികൾക്ക് ഞായറാഴ്ച ആശംസകൾ നേരുന്നു! സ്വർണ്ണം വീട്ടിലേക്ക് കൊണ്ടുവരിക!!’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.
ഈ വർഷത്തെ ഓസ്കാറിൽ നാമനിർദേശം ചെയ്യപ്പെട്ട ചിലരെ പ്രിയങ്ക തന്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു. നേരത്തെ അക്കാദമി അവാർഡ് വേദിയിൽ അവതാരകയായി പ്രിയങ്ക എത്തിയിട്ടുണ്ട്. മാർച്ച് 27 നാണ് ഓസ്കർ അവാർഡ് പ്രഖ്യാപനം. മിണ്ടി കാലിംഗ്, കുമൈൽ നഞ്ജിയാനി, അഞ്ജുല ആചാരിയ, ബേല ബജാരിയ, മനീഷ് കെ. ഗോയ, ശ്രുതി ഗാംഗുലി എന്നിവർ ചേർന്നാണ് പാർട്ടി സംഘടിപ്പിച്ചത്. ഈ വർഷത്തെ ഓസ്കാറുകൾ ആതിഥേയത്വം വഹിക്കുന്നത് ആമി ഷുമർ, റെജീന ഹാൾ, വാൻഡ സൈക്സ് എന്നിവരാണ്.
ജനുവരിയിൽ നിക്കിനും പ്രിയങ്കക്കും വാടക ഗർഭപാത്രത്തിലൂടെ പെൺകുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിന്റെ ജനനശേഷം വളരെ വിരളമായേ പ്രിയങ്ക പൊതുപരിപാടിയിൽ പങ്കെടുക്കാറുള്ളൂ. പ്രിയങ്കയുടെയും നിക്കിന്റെയും ആദ്യ കുട്ടിയാണിത്. 2018ലാണ് ഇവർ വിവാഹിതരായത്.
പ്രിയങ്ക അവസാനമായി കണ്ടത് ദി മാട്രിക്സ് റിസറക്ഷൻസിലാണ്, കൂടാതെ നിരവധി പ്രോജക്റ്റുകളും ഉണ്ട്. ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ജീ ലെ സരായിലാണ് താരം അഭിനയിക്കുന്നത്. വെബ് സീരീസ് സിറ്റാഡൽ, റൊമാന്റിക് കോമഡി ടെക്സ്റ്റ് ഫോർ യു, ആക്ഷൻ ഫിലിം എൻഡിംഗ് തിംഗ്സ് എന്നിവയുൾപ്പെടെ നിരവധി ഹോളിവുഡ് പ്രോജക്ടുകളും അവർ അണിനിരക്കുന്നുണ്ട്.






