റിയല്‍മിയുടെ ജിടി 2 പ്രോ അടുത്ത മാസം 7ന് വില്‍പ്പനയ്ക്കെത്തും. സോഷ്യല്‍ മീഡിയയിലൂടെയാണ് റിയല്‍മി ജിടി 2 പ്രോയുടെ ലോഞ്ച് തീയതി പുറത്ത് വിട്ടത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു റിയല്‍മി ജിടി 2യോടൊപ്പം പ്രോ പതിപ്പ് ചൈനീസ് വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. റിയല്‍മി ജിടി 2 പ്രോയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള പതിപ്പിന് 3,899 യുവാന്‍ (ഏകദേശം 45,600 രൂപ) ആണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 4,199 യുവാന്‍ (ഏകദേശം 49,300 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 4,299 യുവാന്‍ (ഏകദേശം 50,500 രൂപ) ആണ് വില. ഇത് കൂടാതെ 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള പതിപ്പിന് 4,799 യുവാന്‍ (ഏകദേശം 56,300 രൂപ) ആണ് വില. ഇന്ത്യയില്‍ സമാനമായ വില തുടരുമോ എന്ന് വ്യക്തമല്ല.
120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് 2K (1,440x3,216 പിക്സലുകള്‍) LTPO അമോലെഡ് ഡിസ്പ്ലേയാണ് റിയല്‍മി GT 2 പ്രോയില്‍. കൂടാതെ 1,400 നിറ്റ്സ് പീക് ബ്രൈറ്റിനെസ്സുള്ള ഡിസ്പ്ലേയ്ക്ക് ഡിസ്പ്ലേമേറ്റില്‍ നിന്നുള്ള A+ സര്‍ട്ടിഫിക്കേഷനുമുണ്ട്. ഗൊറില്ല ഗ്ലാസ് വിക്ട്സ് ഡിസ്പ്ലേയ്ക്ക് സംരക്ഷണമൊരുക്കുന്നു. മെച്ചപ്പെട്ട കണക്റ്റിവിറ്റി, വൈ-ഫൈ 6, 5 ജി, എന്‍എഫ്സി കണക്റ്റിവിറ്റി എന്നിവയ്ക്കായി വിപുലമായ ആന്റിന മാട്രിക്സ് സിസ്റ്റം സ്മാര്‍ട്ട്ഫോണില്‍ ക്രമീകരിച്ചിട്ടുണ്ട് എന്ന് റിയല്‍മി അവകാശപ്പെടുന്നു. ക്വാല്‍കോമിന്റെ ഏറ്റവും പുതിയ മുന്‍നിര സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 SoC പ്രോസസറാണ് റിയല്‍മി GT 2 പ്രോയുടെ ശക്തി. സ്മാര്‍ട്ട്ഫോണില്‍ കമ്പനിയുടെ ജിടി മോഡം ക്രമീകരിച്ചിട്ടുണ്ട്. ഇത് മെച്ചപ്പെട്ട ഗെയിംപ്ലേയ്ക്കും കുറഞ്ഞ ജിപിയു പവര്‍ ഉപഭോഗത്തിനുമായി AI ഫ്രെയിം സ്റ്റെബിലൈസേഷന്‍ 2.0 പോലുള്ള അപ്ഗ്രേഡുകള്‍ നല്കുന്നു.
65W ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് റിയല്‍മി GT 2 പ്രോയില്‍ സജ്ജീകരിച്ചിരിക്കുന്നത്. 50-മെഗാപിക്സല്‍ സോണി IMX 766 പ്രൈമറി സെന്‍സറുള്ള ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് ഹാന്‍ഡ്സെറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 1/1.56 സെന്‍സര്‍ വലുപ്പം, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നിവ ഈ സെന്‍സറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 1/2.76 സെന്‍സര്‍ വലുപ്പമുള്ള 50 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 150 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ, 2 മെഗാപിക്സല്‍ മാക്രോ ക്യാമറ എന്നിവയാണ് മറ്റുള്ള സെന്‍സറുകള്‍. പെപ്പര്‍ ഗ്രീന്‍, പെപ്പര്‍ വൈറ്റ്, സ്റ്റീല്‍ ബ്ലാക്ക്, ടൈറ്റാനിയം ബ്ലൂ എന്നീ നിറങ്ങളില്‍ റിയല്‍മി ജിടി 2 പ്രോ വാങ്ങാം.






