ന്യുഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. 1000 കോടി രൂപക്ക് മുകളിലുള്ള പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി വേണം. പദ്ധതിയുടെ സാമ്പത്തിക സാങ്കേതിക വശങ്ങള് പരിശോധിച്ച ശേഷമാണ് അംഗീകാരം നല്‍കുന്നത്. നിലവിലെ ഡി.പി.ആര് അപൂര്‍ണ്ണമാണെന്നും മന്ത്രി അശ്വിനി വൈഷ്ണവ് അടൂര്‍ പ്രകാശ് എം.പിയെ അറിയിച്ചു.
65,000 കോടി രൂപയുടെ പദ്ധതിയാണ് സില്‍വര്‍ ലൈന്‍. അതില്‍ 33,700 കോടി വായ്പയാണ്. അത് തിരിച്ചടയ്ക്കാന്‍ കഴിയുമോ എന്നതും പരശോധിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.






