
പെന്‍സില്‍വാനിയ : പെന്‍സില്‍വാനിയയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ദേശീയപാതയില്‍ അറുപതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു.
ട്രക്കുകളും ട്രാക്ടര്‍ ട്രെയ്ലറുകളും കാറുകളും ഉള്‍പ്പെടെ അറുപതോളം വാഹനങ്ങള്‍ തമ്മിലാണ് കൂട്ടിയിടി ഉണ്ടായതെന്നു പൊലീസ് പറഞ്ഞു.
സ്കുല്കില് കൗണ്ടിയില്‍ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് വ്യക്തമായി റോഡ് കാണാന്‍ കഴിയാതെ കൂട്ടിയിടി ഉണ്ടായത്.
മഞ്ഞുവീണു കിടക്കുന്ന വഴിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങള്‍ മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.






