
ന്യുഡല്‍ഹി: ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് എം.പിമാര്‍ വിജയ്ചൗക്കില് ഇരുന്ന് പ്രതിഷേധിച്ചു. രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസ് എം.പിമാരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. എല്‍.പി.ജി സിലണ്ടറില്‍ മാല ചാര്‍ത്തിയാണ് പ്രതിഷേധം.
ഇന്ധനവില വര്‍ധനവ് പിന്‍വലിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വില വര്‍ധനവിനെതിരെ കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. രാഹുല്‍ ഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി, മല്ലികാര്‍ജുന ഖാര്‍ഗെ, അഭിഷേക് സിംഗ്വി, കെ.സി വേണുഗോപാല്‍, ശക്തി സിന്‍ഹ് ഗോലി തുടങ്ങിയവര്‍ വിജയ് ചൗക്കിലെ പ്രതിഷേധത്തിന് നേതൃത്വം നല്കി. മാര്‍ച്ച് 321 മുതല്‍ ഏപ്രില്‍ 7 വരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
വില വര്‍ധന നിയന്ത്രിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞ 10ദിവസത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ വില ഒമ്പത് തവണയാണ് വര്‍ധിച്ചത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. - രാഹുല്‍ പറഞ്ഞു.






