കോട്ടയം: മാണി സി. കാപ്പന് എല്‍.ഡി.എഫിലേക്ക് വരാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണന്. കാപ്പന് എല്‍.ഡി.എഫില്‍ വരണമെങ്കില്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണം. കാപ്പന്റെ എല്‍.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കാപ്പന് എല്‍.ഡി.എഫില്‍ വരേണ്ട ആവശ്യമില്ലെന്നായിരുന്നു എന്‍.സി.പി നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രന്റെ നിലപാട്. യു.ഡി.എഫ് നേതൃത്വത്തിനെതിരെ കാപ്പന് ശക്തമായ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് അദ്ദേഹം എല്‍.ഡി.എഫിലേക്കു പോകുമോ എന്ന സംശയം ഉയര്‍ന്നത്.
യു.ഡി.എഫിന്റെ പ്രതിഷേധ പരിപാടികള്‍ തന്നെ അറിയിക്കാറില്ലെന്നും വിളിക്കാറില്ലെന്നുമായിരുന്നു കാപ്പന്റെ പ്രധാന പരാതി.






