
തിരുവനന്തപുരം: വിവിധ വാക്സിനുകളുടെ നിര്‍മാണ യൂണിറ്റ്
സംസ്ഥാനത്ത് തുടങ്ങാന്‍ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് രണ്ട് കമ്പനികള്‍. തെലങ്കാന ആസ്ഥാനമായുള്ള ഭാരത് ബയോടെക്, വിര്‍ചൗ ബയോടെക് എന്നീ കമ്പനികളാണിത്.
തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് വാക്സിന് നിര്‍മാണവും ഗവേഷണകേന്ദ്രവും തുടങ്ങാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്.
ഇവയുടെ പ്രവര്‍ത്തനം, വാക്സിന് ഉത്പാദനത്തിലും പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിലുമുള്ള ശേഷി എന്നിവയെല്ലാം പരിശോധിച്ച് സാങ്കേതിക അനുമതിയും നല്കി.
ഇനി ഈ കമ്പനികള്‍ക്ക് സംസ്ഥാനത്ത് നിക്ഷേപം നടത്താനുള്ള മാനദണ്ഡങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണം. വ്യവസായവികസന കോര്പ്പറേഷന് തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ധനവകുപ്പിന്റെ പരിശോധനയിലാണ്.






