ദുബായ് പോലീസിന്റെ വാഹന നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുകയാണ് ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസ്. 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയാണ് ഈ കരുത്തനുള്ളത്. ലംബോര്‍ഗിനി ഉറുസിന് ഇന്ത്യന്‍ രൂപ 3.15 കോടി രൂപയാണ് എക്സ്ഷോറൂം വില.
ഫോക്സ്വാഗണിന്റെ എം.എല്‍.ബി. ഇവോ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന എസ്.യു,വിയാണ് ഉറുസ്. രൂപകല്‍പ്പനയിലും സാങ്കേതികവിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്. നാല് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി-8 എന്‍ജിനാണ് വാഹനത്തിന് കരുത്തുനല്കുന്നത്. ഇത് 650 ബി.എച്ച്.പി. പവറും 850 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏത് വാഹനത്തെയും പിന്തുടര്ന്ന് പിടികൂടാനുള്ള കരുത്തും ഈ വാഹനത്തിനുണ്ട്.






