
ലുക്ക് മാറ്റി ഗായിക സയനോര ഫിലിപ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മേക്കോവർ വീഡിയോ ഇതിനകം വൈറൽ ആയിരിക്കുകയാണ്. നീളൻ മുടി ചുരുട്ടി പുത്തൻ പരീക്ഷണവുമായാണ് സയനോര എത്തിയത്. മുടിയിലെ മാറ്റങ്ങൾ ഗായികയുടെ ലുക്കിനെ വേറിട്ടതാക്കിക്കഴിഞ്ഞു.
ശ്വേത മോഹൻ, അശ്വതി ശ്രീകാന്ത് തുടങ്ങി പ്രമുഖരുൾപ്പെടെ നിരവധി പേരാണു സയനോരയുടെ പുതിയ ലുക്കിനെ
പ്രശംസിച്ചെത്തിയത്.‘അമ്പോ! ഇതെന്തൊരു മാറ്റം’ എന്നാണ് ആരാധകരുടെ പ്രതികരണം. മുൻപും ഗായികയുടെ ഫാഷൻ പരീക്ഷണങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. സയനോരയുടെ വസ്ത്രധാരണരീതികൾക്കും ആരാധകർ ഏറെയാണ്.






