
ന്യുഡല്‍ഹി: രാജ്യസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പതിമൂന്ന് അംഗങ്ങളാണ് പുതുതായി സഭയില്‍ എത്തിയത്. ഇതില്‍ കോണ്‍ഗ്രസിന് ആകെ ഒരാള്‍ മാത്രമാണുള്ളത്. കേരളത്തില്‍ നിന്നുള്ള ജെബി മേത്തര്‍. പഞ്ചാബില്‍ നിന്ന് എഎപിക്ക് അഞ്ച് എം.പിമാരുണ്ട്. കേരളത്തില്‍ നിന്ന് മൂന്ന് പേരില്‍ സിപിഎമ്മിനും സിപിഐയ്ക്കും ഓരോരുത്തര് വീതമുണ്ട്. ഇതോടെ ഇടതുകക്ഷികളുടെ സഭയ്ക്ക് രണ്ട് അംഗങ്ങള്‍ കൂടിയായി.
സിപിഐ അംഗം സന്തോഷ്കുമാര്‍ മലയാളത്തിലും കോണ്‍ഗ്രസ് അംഗം ജെബി മേത്തറും സി.പി.എം അംഗം എ.എ റഹീമും ഇംഗ്ലീഷിലും സത്യപ്രതിജ്ഞ ചെയ്തു.






