
റഷ്യന് പ്രസിഡന്റ് വ്ളാഡിമര് പുട്ടിന് മൃഗങ്ങളെ ഉപയോഗിച്ച് ചില ചികിത്സകള് ചെയ്യുന്നുണ്ടെന്നു റിപ്പോര്ട്ട്. ആരോഗ്യം വീണ്ടെടുക്കുവാനായി മാനുകളുടെ കൊമ്പില് നിന്നും രക്തം ശേഖരിച്ച് അതില് കുളിച്ചിരുന്നതായിട്ടാണ് റിപ്പോര്ട്ടുകള് ലഭിച്ചിരിക്കുന്നത്.
റഷ്യ- യുക്രൈന് അധിനിവേശത്തിനിടെ പുട്ടിനു സാരമായി ആരോഗ്യ പ്രശ്നങ്ങള് ബാധിച്ചതായി വാര്ത്തകള് പുറത്തു വന്നിരുന്നു. ഈ സമയം അദ്ദേഹം മാനിന്റെ രക്തത്തില് കുളിച്ചിരുന്നതായി പറയുന്നു. സൈബീരിയയില് മാത്രം കണ്ടു വരുന്ന ആള്ട്ടായി റെഡ് ഡിയര് ഇനത്തില്പ്പെട്ട മാനിന്റെ കൊമ്പില് നിന്നുമാണ് രക്തം ശേഖരിച്ചിരുന്നതായി പറയപ്പെടുന്നു. ഏതാണ്ട് ഒന്നര പതിറ്റാണ്ടായി പുട്ടില് ഈ ചികിത്സാരീതി ആരംഭിച്ചിട്ട്.
പുട്ടിനു പുറമേ റഷ്യയിലെ മറ്റു ഉദ്യോഗസ്ഥരും ഈ ചികിത്സാരീതി പിന്തുടരുന്നതായിട്ടാണ് റിപ്പോര്ട്ടുകള്. റഷ്യയ്ക്ക് പുറമെ ചൈന, കൊറിയ എന്നിവിടങ്ങളിലും ഇത് പ്രചാരത്തിലുണ്ട്. ഈ വിചിത്ര ചികിത്സാരീതിക്ക് അസംഖ്യം
ഗുണങ്ങളുണ്ടെന്നാണ് പലരുടെയും വിശ്വാസം. സ്ത്രീകള്ക്ക് പ്രായം തോന്നാതിരിക്കാനും പുരുഷന്മാര്ക്ക് ലൈംഗിക
ശേഷി വര്ധിപ്പിക്കാനും വരെ ഈ ചികിത്സാ രീതി പിന്തുടരുന്നു.
കൊമ്പുകള് എടുക്കുന്നതിനു വേണ്ടിമാത്രമായി അള്ട്ടായി മാനുകളെ വളര്ത്തുന്ന ഫാമുകളുമുണ്ട്. അറുത്തുമാറ്റിയ സ്ഥാനത്ത് പുതിയ കൊമ്പുകള് മുളച്ചു വരാറുണ്ടെങ്കിലും പൂര്ണവളര്ച്ച എത്തുമ്പോള് വീണ്ടും കൊമ്പുകള് മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഒരു മാനില് നിന്നും ഇത്തരത്തില് 15 തവണയെങ്കിലും കൊമ്പു ശേഖരിക്കാനാവും എന്നാണ് കണക്ക്.







Comments