സംവിധായകന് ബി. ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്ര രംഗത്തേക്ക് കടന്ന താരമാണ് കൃഷ്ണ പ്രഭ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറല്‍ ആകുന്നത് താരം പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം വീഡിയോ ആണ്.
താരത്തിന്റെ ഒരു കിടിലന്‍ ഡാന്‍സ് വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ സുഹൃത്തും കൊറിയോഗ്രാഫറുമായ സുനിത റാവുവിന്റെ കൂടെയുള്ള ഡാന്‍സ് വീഡിയോയാണ് കൃഷണപ്രഭ പങ്കുവെയ്ച്ചത്. മമ്മൂട്ടി നായകനായ ഭീഷ്മ എന്ന സിനിമയിലെ ഗാനത്തിന് ആണ് ഡാന്‍സ് ചെയ്തത്. ഷൈന്‍ ടോം ചാക്കോ, റംസാന് എന്നിവര്‍ ഡാന്‍സ് കളിച്ച രതി പുഷ്പം എന്ന പാട്ടിന് അടിപൊളി ആയാണ് നൃത്തം ചെയ്തിരിക്കുന്നത്. വീഡിയോയില്‍ ലോങ്ങ് പാന്റ്സും ബ്ലൗസ്മാണ് വേഷം. വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ വൈറലാക്കിയിരിക്കുകയാണ്.






