
ലോഹിതദാസ് മലയാള സിനിമയ്ക്ക് നല്കിയ നടിയാണ് അപര്‍ണ നായര്‍. മോഡലിംഗ് ചിത്രങ്ങള്‍ കണ്ടതിനുശേഷം നിവേദ്യം എന്ന സിനിമയിലേക്ക് താരത്തെ സംവിധായകന് ക്ഷണിക്കുകയായിരുന്നു. പിന്നീടിങ്ങോട്ട് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് അപര്‍ണ്ണ സമ്മാനിച്ചിട്ടുണ്ട്. കോക്ടെയിൽ, ബ്യൂട്ടിഫുൾ, റണ്‍ ബേബി റണ്‍ എന്നീ സിനിമകളിലടക്കം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. മോഹൻലാലിനോടൊപ്പം ഛായാമുഖി എന്ന നാടകത്തിൽ പാഞ്ചാലിയായും അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാന്‍ ഒരിക്കലും മടി കാണിക്കാത്ത ഒരു താരം കൂടിയാണ് അപര്‍ണ്ണ. ഇപ്പോഴിതാ അപര്‍ണ്ണ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കാഞ്ചിപുരം സാരിയില്‍ ഒരു ദേവതയെപ്പോലെ തിളങ്ങുകയാണ് താരം. ‘‘ചാരുതയും സ്ത്രീ സൗന്ദര്യവും ഗംഭീരമായി ചിത്രീകരിക്കുന്ന @seemattitextiles-ൽ നിന്നുള്ള ഈ കാലാതീതമായ കാഞ്ചീപുരം സാരി ഉപയോഗിച്ച് പാരമ്പര്യത്തിന്റെ വിസ്മയം ആസ്വദിക്കൂ. ഇവിടെ, ഞാൻ ഈ ക്ലാസിക് ഓറഞ്ച് ടോണുള്ള കാഞ്ചീപുരം സിൽക്ക് സാരി ധരിക്കുന്നു.’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ബനാറസി കളക്ഷനില്‍ നിന്നുള്ള സാരി ധരിച്ച ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.






