ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന താരമാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ഉത്സവനാളിൽ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ദർശിച്ചതിന്റെ ചിത്രമാണ് അടുത്തിടെ താരം പങ്കുവച്ചത് . വന്ദനം സിനിമയിലെ 'അന്തിപൊൻവെട്ടം' എന്ന ഗാനത്തിലെ "തൊഴുതു വലം വച്ച്, തുളസിക്കതിർ വച്ച് " എന്ന വരികള്‍ ചിത്രത്തിനൊപ്പം കുറിച്ചിരുന്നു.
തൊടുപുഴ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് തൊടുപുഴയാറിന്റെ തീരത്ത് കിഴക്കോട്ട് ദർശനമായാണ് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെമ്പുമേഞ്ഞ ശ്രീകോവിലിനുള്ളിൽ ശ്രീകൃഷ്ണൻ ശിശുസംരക്ഷകനായ ഉണ്ണികൃഷ്ണനെന്നാണ് സങ്കൽപം. ആപത്ബാന്ധവനാണ് തൊടുപുഴ ശ്രീകൃഷ്ണനെന്നത് ഏവരുടെയും അനുഭവം.
സാധാരണ ക്ഷേത്രങ്ങളിലെ നടപടിക്രമങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു പൂജാനുഷ്ഠാനമാണ് ഇവിടെയുള്ളത്. ബ്രാഹ്ബ്രാഹ്മമുഹൂർത്തത്തിൽ പള്ളിയുണർത്തിയശേഷം നടതുറന്ന് മേൽശാന്തി ശ്രീകോവിലിൽ പ്രവേശിക്കുന്നതോടൊപ്പം തന്നെ നൈവേദ്യവുമായി കീഴ്ശാന്തിയും എത്തിയിരിക്കണം. അല്പംപോലും താമസത്തിനിടവരുത്താതെ ഉഷനിവേദ്യം കഴിച്ചതിന് ശേഷം മാത്രമെ നിർമ്മാല്യം മാറ്റി അഭിഷേകവും മലരുനിവേദ്യവും നടത്തുകയുള്ളു. ബാലലീലാവിനോദ തൽപ്പരനായ ഈ ദേവന് ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ചിലതാണ് പാൽപായസനിവേദ്യവും കദളിപഴവും പഞ്ചസാരയും.

Comments