ആനന്ദ് ഗോപാൽ മഹീന്ദ്ര ഒരു ഇന്ത്യൻ കോടീശ്വരനായ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനുമാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ആനന്ദ് മഹീന്ദ്ര പങ്കുവെയ്ക്കുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകാറുണ്ട്. മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന അല്ലെങ്കില്‍ ചിന്തയുണര്‍ത്തുന്ന വീഡിയോയാണ് പലപ്പോഴും ഇദ്ദേഹം പങ്കുവയ്ക്കുന്നത്. അത്തരത്തില്‍ കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ചൊരു സമവാക്യം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. ദൃഢനിശ്ചയം + ലാളിത്യം + ക്ഷമ = വിജയം എന്ന ഫോര്‍മുല ഒരു ചെറിയ കുട്ടിയിലൂടെയാണ് കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ഇപ്പോഴിതാ ഇത് തെളിയിക്കുന്ന മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുയാണ് ആനന്ദ് മഹീന്ദ്ര. 20കാരനായ എം സുരേന്ദറിന്റെ കഥയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ചെന്നൈയിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് സുരേന്ദര്‍. ചെന്നൈയിലെ പോണ്ടി മാര്‍ക്കറ്റില്‍ ജോലി ചെയ്താണ് ഇയാള്‍ പഠിക്കുന്നത്. മാര്‍ക്കറ്റില്‍ ആളുകളുടെ രേഖാ ചിത്രങ്ങള്‍ വരച്ച് നല്‍കുകയാണ് ചെയ്യുന്നത്. സാമ്പത്തികമായി പിന്നോട്ട് നില്ക്കുന്ന കുടുംബമായതിനാല്‍ പഠനം ഉപേക്ഷിക്കാതിരിക്കാനാണ് സുരേന്ദ്രര്‍ വൈകുന്നേരം മാര്‍ക്കറ്റില്‍ ചിത്രം വരയ്ക്കുന്ന ജോലി ചെയ്യുന്നത്.
‘‘നിശ്ചയദാർഢ്യം+ ചാതുര്യം+ ക്ഷമ=വിജയം” എന്ന ഫോർമുല പിന്തുടരുന്ന മറ്റൊരു ധീരഹൃദയം. കൂടുതൽ ലാഭകരമായ ഒരു തൊഴിലിൽ പ്രവേശിക്കാനുള്ള സമ്മർദ്ദം വകവയ്ക്കാതെ, കലയിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. അദ്ദേഹത്തിന് ഒരു ഫോട്ടോ അയച്ച് ഒരു പോർട്രെയ്റ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.’’ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

സുരേന്ദര്‍ ഇതുവരെ നിരവധി ആളുകളെ വരിച്ചിട്ടുണ്ട്. പല പ്രമുഖരും അതില്‍പ്പെടുന്നു. അച്ഛനും ഇളയ സഹോദരനും ഒപ്പമാണ് സുരേന്ദര്‍ താമസിക്കുന്നത്. ചെറുപ്പം മുതലേ ചിത്രരചനയില്‍ ഏര്‍പ്പെട്ടിരുന്ന സുരേന്ദര്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് ഒട്ടനവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ആനന്ദ് മഹീന്ദ്ര കൂടി ട്വീറ്റ് ചെയ്തതോടെ സുരേന്ദറിനെ തേടി നിരവധി പേരാണ് എത്തുന്നത്.

Comments