ഇന്ത്യന്‍ വിപണിയിലേക്ക് ഹോണ്ട സിറ്റി ഹൈബ്രിഡ് എത്തുന്നു. 'City e:HEV' എന്ന പേരില്‍ 2022 ഏപ്രില്‍ 14-ന് സിറ്റി സെഡാന്റെ ഹൈബ്രിഡ് പതിപ്പ് ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഏപ്രില്‍ 14-ന് ഹോണ്ട സിറ്റി ഹൈബ്രിഡ് ഇന്ത്യയില്‍ എത്തുമെങ്കിലും ഡെലിവറികള്‍ 2022 മെയ് മുതല്‍ മാത്രേമ ആരംഭിക്കുകയുള്ളൂ. ഹോണ്ടയുടെ ഇന്റലിജന്റ് മള്‍ട്ടി-മോഡ് ഡ്രൈവ് (i-MMD) ഹൈബ്രിഡ് സിസ്റ്റത്തിന്റെ ഏറ്റവും ചെറിയ പതിപ്പാണ് അന്താരാഷ്ട്ര വിപണിയിലെ സിറ്റി ഹൈബ്രിഡ് അവതരിപ്പിക്കുന്നത്.
ഇലക്ട്രിക്-മാത്രം, പെട്രോള്‍-മാത്രം, ഹൈബ്രിഡ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും സിറ്റി ഹൈബ്രിഡില്‍ ഹോണ്ട ലഭ്യമാക്കും. പെട്രോള്‍ ഒണ്‍ലി മോഡില്‍ ഒരു ലോക്ക്-അപ്പ് ക്ലച്ച് സിംഗിള്‍-സ്പീഡ് ഗിയര്‍ബോക്സ് വഴി എഞ്ചിനെ നേരിട്ട് വീലുകളുമായി ബന്ധിപ്പിക്കുന്നുവെന്നതാണ് ശ്രദ്ധേയം. സിറ്റി ഹൈബ്രിഡിന്റെ തായ്ലന്ഡ്, മലേഷ്യന്‍ പതിപ്പുകള്‍ യഥാക്രമം 27.8 കിലോമീറ്റര്‍, 27.7 കിലോമീറ്റര്‍ എന്നിങ്ങനെയാണ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. യഥാര്‍ഥ റോഡ് സാഹചര്യങ്ങളില്‍ ഇത് ലിറ്ററിന് ഏകദേശം 20 കിലോമീറ്ററായി മാറിയേക്കാം. ഇതേ കണക്കുകളുമായാണ് ഹോണ്ട പ്രീമിയം സെഡാന്റെ പുതിയ വേരിന്റ് ആഭ്യന്തര വിപണിയിലും കാലെടുത്തുവെക്കുക. മൈലേജ് മാത്രമല്ല ഹൈബ്രിഡില്‍ അത്രുഗ്രന്‍ സുരക്ഷയുമുണ്ടെന്ന് ഹോണ്ട പറയുന്നു.






